Jul 06
Digg
Stumbleupon
Technorati
Delicious

ഹോ അങ്ങനെ 2എണ്ണം കഴിഞ്ഞു. ഇനി അടുത്ത പരീക്ഷ 11ന്.പിന്നെ 13,15 അവസാന പരീക്ഷ 18ന്. 2ഉം വലിയ കുഴപ്പമില്ലാരുന്നു.
8
ന് മീറ്റണമല്ലോ. അതിനായി തുണി നനക്കുവാ. അല്ലേ അവിടെ കയറാ പറ്റിയില്ലേലോ. ആറ്റി പോയി ഒന്നു കുളിക്കണം. എന്തൊരു മഴയാ ഇവിടെ. ഇന്നലെ രാത്രി കറന്റും ഇല്ലാരുന്നു.
എത്രപേ കൊച്ചീ വരുന്നുണ്ട്? പരീക്ഷ ആയിപ്പോയി അല്ലേ കൂട്ടുകാരേക്കൂടി വിളിക്കാമാരുന്നു.
ഞാ നമ്മുടെ വി.പിയെ ഒന്നു വിളിക്കാ ശ്രമിച്ചു. ഇതിലും ഭേദം ടി. വി ചാനലുകളിലേക്ക് വിളിക്കുന്നതാരുന്നു എന്നു തോന്നിപ്പോയി. മൊബൈ എടുത്തോ എന്തോ, എടുത്തിട്ടെന്നെ വിളിക്കാം എന്നു പറഞ്ഞാരുന്നു. ഡിജിറ്റ ക്യാമറ ചേച്ചി കൊണ്ടുപോയി. ശനിയാഴ്ച രാവിലെ കോഴിക്കോടുനിന്നും വരുമ്പോ റയി‌വേസ്റ്റേഷനി വച്ചു തരാം എന്നു പറഞ്ഞിരുന്നു. കഷ്ടകാലത്തിന് 8ആം തീയതിക്ക് റിസവേഷ കിട്ടിയില്ല. തിങ്കളാഴ്ചത്തേക്കാണ് കിട്ടിയത്. ആ പ്രതീക്ഷ തീന്നു.
അപ്പോ 8ആം തീയതി 7.45ന് ഞാ വേണാടി കയറുന്നു. വൈകുന്നേരം വേണാടിനുതന്നെ തിരിച്ചുവരുന്നു. ഇടക്ക് വേറെ ഒരു മീറ്റിംഗും കൂടി ശരിയാക്കാനുണ്ട്. അതെവിടെ, എപ്പോ ഇതൊക്കെ ഒന്നു തീരുമാനിക്കണം.
ഹ്മ്മ്മ്‌മ്. ഇതിനിടെ പരീക്ഷക്കുവല്ലോം പഠിക്കണം.
വാഷിംഗ് മെഷീ കരയുന്നു, എന്തായി എന്നു നോക്കട്ടെ. അപ്പോ എല്ലാം പറഞ്ഞപോലെ, ശനിയാഴ്ച കാണാം.
വേണാടിനു വരുന്ന ആരെങ്കിലും ഉണ്ടെങ്കി പറയണേ. ഒരുമിച്ചു വരാ നോക്കാം.

പിന്നെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
അച്ചിയുമായി വരുന്നവ തിരികെപോകുമ്പോ മറക്കാതെ അവരെ കൂട്ടുക. കൊച്ചികണ്ടിട്ട് അച്ചി വേണ്ടാ എന്നു പറഞ്ഞ് അവരെ അവിടെ നിത്തരുത്.


Author: അരുണ്‍ വിഷ്ണു
Jun 21
Digg
Stumbleupon
Technorati
Delicious

സഹായം വേണേ…..

എനിക്ക് എന്റെ G-Mail idyil നിന്നും ധാരാളം മെയിലുകൾ എന്റെ Yahoo IDy ഇൽ കിട്ടി. എല്ലാം 178-179KB വലുപ്പമുള്ള ഫയലുകൾ അറ്റാച്ച് ചെയ്തിട്ടുണ്ട്. പക്ഷേ ഞാൻ ഒന്നും അയച്ചിട്ടില്ല.

From: “arunmvishnu” View Contact Details  View Contact Details Add Mobile Alert
To: arunmvishnu@yahoo.com
Subject: Re:

Attachments00.HQX Attachments00.HQX ഇതൊക്കെയാണ് ഫയലുകൾ, പിന്നെ കുറെ പടങ്ങളും.

അതു മാത്രമല്ല എന്റെ Hotmail IDyilekke എന്റെ യാഹുവിൽ നിന്നും ഒരു മെയിലും കിട്ടി.
പക്ഷേ ഞാൻ Sent Mail’s l നോക്കിയപ്പോൾ ഞാൻ അയച്ചതൊന്നുമല്ലാതെ വേറെ ഒന്നും കണ്ടില്ല.

എന്റെ Passwords എനിക്കല്ലാതെ വേറെ ആർക്കും അറിയില്ല. എനിക്കു തൊന്നുന്നു ഇത് ente password കിട്ടി എന്റെ മെയിലിൽ നിന്നും അയച്ചതല്ല. വേറെ ഏതെങ്കിലും വഴിയിലൂടെ അയച്ചതാണ്.
ആർക്കെങ്കിലും ഇതിന്റെ കാരണം അറിയാമോ???


Author: അരുണ്‍ വിഷ്ണു
Jun 19
Digg
Stumbleupon
Technorati
Delicious

എന്റെ ബ്ലോഗ് പത്രത്തിൽ

ഇന്ന് വായനാ ദിനം. അതിന്റെ വാർത്തായാണ് പത്രത്തിൽ. അതിൽ മലയാളികളുടെ വായന കമ്പ്യൂട്ടറിലേക്ക് എന്നുള്ളതിൽ നമ്മുടെ ബൂലോകത്തിന് ഉദാഹരണമായി എന്റെ ബ്ലോഗാണ് കൊടുത്തിരിക്കുന്നത്. ആ റിപ്പോർട്ടെഴുതിയ എം. അബ്ദുൽ റഷീദ് ചേട്ടനെ കണ്ടിരുന്നെങ്കിൽ ഒരു ട്രീറ്റ് കൊടുക്കാമാരുന്നു.
എല്ലാർക്കും നന്ദി കേട്ടോ. ഇന്ന് വീട്ടിൽ വന്നാൽ പായസം തരാം. ഹി ഹി ഹി
ഇതാ അതിന്റെ ലിങ്ക് http://www.madhyamamonline.in/fullstory.asp?nid=26742&id=4


Author: അരുണ്‍ വിഷ്ണു
Jun 19
Digg
Stumbleupon
Technorati
Delicious

അഹാ നമ്മുടെ ബുലോകം പത്രത്തിൽ വാർത്തയായല്ലോ. പുലികളുടെ പേരും ഉണ്ട്. പുപ്പുലിയുടെ ഫോട്ടോയും. അപ്പോ ഇനി കുറെ മലയാളം ബ്ലോഗരെ പ്രതീക്ഷിക്കാം, കുറഞ്ഞപക്ഷം കുറച്ച് വായനക്കാരെങ്കിലും എത്തും.

എന്റെ പരീക്ഷ ജൂലൈ 4ന് തുടങ്ങും. 18നാണ് അവസാനിക്കുന്നത്. 2 ബ്ലോഗുകൾ തുടങ്ങാൻ പ്ലാൻ ഉണ്ട്. പക്ഷെ അതിൽ കുറച്ച് പടങ്ങൾ കേറ്റണം. എന്റെ ഡയൽ-അപ് ഉപയോഗിച്ച് നടക്കുന്നില്ല. ഈ മാസം ബി.എസ്.എൻ.എൽ ന്റെ ഡാറ്റ വൺ ബ്രോഡ്ബാൻഡ് കിട്ടുമെന്നു പ്രതീക്ഷിക്കുന്നു. പരീക്ഷ കഴിയുമ്പോഴേക്കും കിട്ടണം.


Author: അരുണ്‍ വിഷ്ണു
Jun 14
Digg
Stumbleupon
Technorati
Delicious

ഗുരുവും ശിഷ്യനും

ഭാരതത്തിലെ ഒരു ഗ്രാമത്തിൽ:
ഗുരു 6ആം തരത്തിലെ ശിഷ്യന്മാരെ മഹാഭാരതത്തിലെ കൃഷ്ണന്റെ ജന്മം വിശദീകരിക്കുന്നു.
ഗുരു: കംസൻ ഒരു അശരീരി കേൾക്കുന്നു “നിന്റെ സഹോദരിയുടെ 8ട്ടാമത്തെ പുത്രൻ നിന്നെ വധിക്കും”. ഇതു കേട്ട കംസൻ വളരെ ഭയപ്പെട്ടു. വസുദേവനേം ദേവകിയേം തുറുങ്കിലിടാൻ അവൻ കല്പിച്ചു,
ആദ്യത്തെ കുട്ടിയുണ്ടായി, കംസൻ അവനെ വിഷം കൊടുത്തു കൊന്നു.
രണ്ടാമത്തെ പുത്രനെ കൊക്കയിൽ എറിഞ്ഞു.
3ആം…………….
……………
……………….
അങ്ങനെ 8ട്ടാമത്തെ പുത്രൻ കംസനെ വധിച്ചു.

ആർക്കെങ്കിലും എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ കൈ പൊക്കൂ
ഉടൻ തന്നെ രാമു കൈപൊക്കി
ഗുരു: രാമൂ ലോകത്തുള്ളവർക്കാർക്കും മഹാഭാരതത്തിൽ സംശയം ഇല്ല. പിന്നെ നിനക്കെന്തു സംശയം; ചോദിക്കൂ
രാമു: ഗുരോ, 8ട്ടാമത്തെ പുത്രൻ വധിക്കും എന്ന് കംസനറിയാമരുന്നെങ്കിൽ പിന്നെന്തിനാ വസുദേവനേം ദേവകിയേം ഒരു മുറിയിലിട്ടത്.

{ഒരു ഈമെയിൽ തർജ്ജിമ }


Author: അരുണ്‍ വിഷ്ണു
Jun 09
Digg
Stumbleupon
Technorati
Delicious

ഹോ ഒരു മാസത്തിൽ കൂടുതലായി എന്തെങ്കിലും പോസ്റ്റ് ചെയ്തിട്ട്. സമയം കിട്ടിയില്ല. പരീക്ഷ(ഇന്റെർനൽ), പ്രോജക്റ്റ് തുടങ്ങിയ തീർക്കണമാരുന്നു. അതുകഴിഞ്ഞപ്പോൾ മുത്തശ്ശന്റെ ശതാഭിഷേകം. എല്ലാരും വന്നിരുന്നു. അതടിച്ചുപൊളിച്ചു കഴിഞ്ഞപ്പോൾ ദേ വീണ്ടും അടുത്ത ചടങ്ങ്- ചേട്ടന്റെ(കസിൻ) വേളി(Photo Album). 2ആഴ്ചകൊണ്ട് പെണ്ണുകാണലും നിശ്ചയവും വേളീം എല്ലാം നടത്തി. അതിന്റെ റിസപ്ഷനായി കോഴിക്കോട് പോയി കുറച്ചുദിവസം അവിടെ കറങ്ങി. അങ്ങനെ ആദ്യമായി കോഴിക്കോട്ട് പോയി. 12മണിക്കൂർ യാത്ര. പോയി തിരിച്ചുവരുന്നതുവരെ വണ്ടിയുടെ വൈപ്പർ ഓഫാക്കിയില്ല അത്ര മഴ ആരുന്നു. വരുന്നവഴി ഗുരുവായൂരിലും കയറി. 3ന് ചേട്ടനെ ഓസ്ട്രേലിയലേക്ക് വണ്ടി കയറ്റി. ഇന്നലെ ചേച്ചിയുടെ(കസിൻ) വേളി നിശ്ചയമാരുന്നു. വേളി ആഗസ്റ്റ് 31ന്. എല്ലാം കഴിഞ്ഞ് ഇപ്പോഴാ സമയം കിട്ടിയത്.
ഇപ്പോ സ്റ്റഡി ലീവാണ്. പരീക്ഷ 2-3 പ്രാവശ്യം മാറ്റി. ഈ മാസം അവസാനം കാണുമെന്നാരുന്നു ഇന്നുവരെ പറഞ്ഞത്. ഇപ്പോ കേൾക്കുന്നു വീണ്ടും മാറ്റിയെന്ന്. ആ ആർക്കറിയാം. ഒരു പ്രാവശ്യമെങ്കിലും അവർ പരീക്ഷ പറയുന്ന ദിവസം നടത്തി എനിക്കെഴുതാൻ സാധിക്കണേ എന്ന പ്രാർത്ഥന ഈ ജന്മം നടക്കുമെന്നു തോന്നുന്നില്ല.


Author: അരുണ്‍ വിഷ്ണു
Apr 28
Digg
Stumbleupon
Technorati
Delicious

ഹോ എന്തൊരു ചൂട്

Proof of global warming

Author: അരുണ്‍ വിഷ്ണു
Apr 23
Digg
Stumbleupon
Technorati
Delicious

ഇലക്ഷൻ 2006

അങ്ങനെ വീണ്ടും വോട്ട് ചെയ്തു, 2ആമത്തെ വോട്ട്. ആദ്യമായാണ് ഇലട്രോണിക് വോട്ടിഗ് മെഷീനിൽ. അവിടെ ചെന്ന് കാർഡെല്ലാം കൊടുത്ത് വോട്ടു ചെയ്യാ‍ൻ തുടങ്ങിയപ്പോഴേക്കും പ്രിസീഡിഗ് ഓഫീസർ ഓടിവന്നു. അങ്ങേർക്ക് സംശയം എനിക്ക് 18വയസ് കഴിഞ്ഞിട്ടുണ്ടോ എന്ന്. തിരിച്ചറിയാൻ പറ്റാത്ത കാർഡ് (തിരിച്ചറിയൽ കാർഡ്)പരിശോധിച്ച ശേഷം എന്നോട് ചോദിക്കുവാ “18 കഴിഞ്ഞോ?“. ഞാൻ പറഞ്ഞു “ഹും അതൊക്കെ 2 വർഷം മുമ്പ് കഴിഞ്ഞതാ”. ഉടനെ വേറൊരാൾ “കന്നിയാണോ?“. “ഓ അതും കഴിഞ്ഞതാ” ഞാൻ പറഞ്ഞു. വോട്ടിഗ് മെഷീന്റെടുക്കൽ ചെന്ന ഞാൻ ഞെട്ടിപ്പോയി, എത്ര സ്ഥാനാർഥികളാ. ആരേയും അറിയില്ല. ആകപ്പാടെ 2 പേരുടെ ഫോട്ടോ വരുന്നവഴി കണ്ടൂ, വേറെ ആരേം അറിയില്ല. എന്തായാലും ചെയ്തല്ലേ പറ്റുള്ളൂ. ഒരുത്തനങ്ങു കുത്തി. ഒരു കരച്ചിലും കേട്ടു. പാവം വേദനിച്ചുകാണും. കുത്ത് ശരിയായ സ്ഥാനത്തുതന്നെ കൊണ്ടു എന്നതിന് തെളിവാണ് ആ കരച്ചിൽ.


Author: അരുണ്‍ വിഷ്ണു
Apr 13
Digg
Stumbleupon
Technorati
Delicious

വിഷു ആശംസകൾ

എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

വിഷു, പുതുവർഷത്തിന്റെ ആരംഭം. എല്ലാ ഡിസംബറിലും ചെയ്യുന്നതുപോലെ നടത്താൻ പ്രയാസമായ തീരുമാനങ്ങൾ ഒന്നും എടുക്കുന്നില്ല. എന്നത്തേയും പോലെ രാവിലെ കണി കാണണം.ചേട്ടനോ ചേച്ചിയോ അമ്മയോ അങ്ങനെ ആരെങ്കിലും വെളിപ്പിനെ വന്ന് വിളിച്ചുണർത്തും, കണ്ണുപൊത്തി തേവാരപ്പുരയുടെ(പൂജാമുറി) മുന്നിൽ കോണ്ടുനിർത്തി കണ്ണ് തുറക്കാൻ പറയും. അങ്ങനെ കണികാണൽ. പിന്നെ മുത്തശ്ശൻ അക്ഷതവും(അരിയും നെല്ലും) രാശിയും(പണ്ടത്തെ നാണയത്തിന്റെ സ്വർണ്ണ മോഡൽ)
പൂവും കൂടി തരും. അത് കണ്ണിൽ തൊട്ട് തൊഴുത് തിരികെ നൽകണം. പിന്നെ മുത്തശ്ശൻ കൈനീട്ടം തരും. പിന്നെ ആറ്റിൽ പോയി കുളിച്ച് അമ്പലത്തിൽ പോകണം. അതു കഴിഞ്ഞാൽ പിന്നെ അച്ചൻ, അമ്മ അമ്മാവന്മാർ അമ്മയിമാർ അങ്ങനെ എല്ലാരും കൈനീട്ടം തരും. ഞാനും കൊടുക്കും കൈനീട്ടം, കസിന്റെ കുട്ടികൾക്ക്, ഞാൻ അവരുടെ അമ്മാവനല്ലേ. പിന്നെ ചിലപ്പോ അടുത്തുള്ള അമ്പലങ്ങളിൽ പോകും. ഇവിടുത്തെ അമ്പലത്തിൽ വിഷുവിനാണ് ഉത്സവം. അതിനാൽ അമ്പലത്തിൽ പരുപാടികൾ കാണും. ഓട്ടൻ തുള്ളൽ, കഥകളി, കുളത്തിൽ വേല അങ്ങനെ പല പരുപാടികളും കാണും, പിന്നെ വിശേഷാൽ പൂജകളും. രാത്രി ചിലപ്പോ കലാപരിപാടികളൂം കാണും കഥകളിയല്ലതെ മറ്റെന്തെങ്കിലും. ഇത്തവണ കഥകളിയല്ലതെ മറ്റു കലാപരുപാടികൾ ഒന്നും ഇല്ല.
അപ്പോൾ എല്ലാവർക്കും ഒരിക്കൽകൂടി വിഷു ആശംസകൾ. സന്തോഷത്തിന്റേയും സമ്പൽ സമൃദ്ധിയുടേയും
പുതുവർഷം നേരുന്നു.


Author: അരുണ്‍ വിഷ്ണു
Apr 10
Digg
Stumbleupon
Technorati
Delicious

രാമിയ നാ 2006

രാമിയ നാ 2006 വിജയമാരുന്നു.ഞങ്ങളുടെ ആദ്യത്തെ പരുപാടി ആയതിനാൽ എത്ര പേർ പങ്കെടുക്കും എന്നൊന്നും ഒരു ഊഹവുമില്ലാരുന്നു. വെറും 2ആഴ്ച് കൊണ്ട് ഇത്രയും നല്ല രീതിയിൽ അവതരിപ്പിക്കാം എന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. ഞങ്ങളുടെ ഒരു വെബ്ബ് സൈറ്റ് ഉണ്ടാക്കുകയാരുന്നു എന്റെ ആദ്യത്തെ ദൌത്യം അത് അധികം കുഴപ്പമില്ലാതെ ഞാൻ റെഡിയാക്കി. അല്പം കൂടെ സമയവും ഫോട്ടോകളൂം ടൂൾസും കിട്ടിയിരുന്നെങ്കിൽ കുറച്ചുകൂടി നന്നാക്കാമാരുന്നു. അവിടെഎനിക്ക് കിട്ടിയത് ഫ്രണ്ട് പേജും എം എസ് പെയിന്റും മാത്രം. മറ്റു സോഫ്റ്റ്വേറുകളുടെ സിഡി ആരുടെ കൈയിലും അപ്പോൾ ഉണ്ടാരുന്നില്ല. എങ്കിലും എനിക്കത് കുഴപ്പമില്ലതെ ചെയ്യാൻ സാധിച്ചു.
വെബ്ബ് ഡിസൈനിങ്ങിന്റെ മേൽനോട്ടം എനിക്കായിരുന്നു. അതിനായി കുറെ ക്ലിപ് ആർട്ടും പടങ്ങളും ഒക്കെ സേർച്ച് ചെയ്ത് കണ്ടൂപിടിച്ചു. എല്ലാ സോഫ്റ്റ്വേറുകളും ഇട്ടു. 1.30 മണിക്കൂറരുന്നു അവർക്ക് നൽകിയത്. 12.15 മുതൽ 1.45 വരെ. പേപ്പർ പ്രസന്റേഷൻ, ക്വിസ്സ്, ബെസ്റ്റ് മാനേജർ, സർക്യൂട്ട് ഡീബഗ്ഗിങ്ങ് തുടങ്ങിയവ ആരുന്നു മറ്റു മത്സരങ്ങൾ. പേപ്പർ പ്രസന്റേഷനാരുന്നു ഏറ്റവും കൂടുതൽ ആൾക്കാർ പങ്കെടുത്തത്. 2പേരുടെ 17ടീം. അവിർക്ക് ആവശ്യമായ സിസ്റ്റങ്ങളും ടൂൾസും നൽകൌകയാരുന്നു എന്റെ അടുത്ത ഡ്യൂട്ടി. മിക്കവാറും എല്ലാരും സി.ഡി യിൽ പ്രസന്റേഷൻ കോണ്ടുവന്നു. 1ടീം മാത്രം ഫ്ലോപ്പിയിലാണ് കോണ്ടൂവന്നത്. ഒരാൾ ലാപ് ടോപ്പിലും. ക്വിസ്സിന്റെ സമയത്ത് അല്പനേരത്തേക്ക് മഴ ഭയങ്കര പ്രശ്നമാരുന്നു. അവസാന മത്സരം ബെസ്റ്റ് മാനേജർ. എല്ലാം കഴിഞ്ഞപ്പോൾ സമയം 7 മണി കഴിഞ്ഞു.
7ഉം 8ഉം ആട്സാരുന്നു. അത ഞങ്ങളുടെ കോളേജിലെ കുട്ടികൾക്കുമാത്രമാരുന്നു. പാട്ട്, ഡാൻസ്, മിമിക്രി, ലളിതഗാനം, ശാസ്ത്രീയ സംഗീതം, മോണോആക്ട്, ടാബ്ലോ, ഗാനമേള അങ്ങനെ എല്ലാ പരുപാടികളും ഉണ്ടായിരുന്നു.
അങ്ങനെ ഈ വർഷത്തെ ആട്സും, സ്പോട്സും ടെക് ഫെസ്റ്റും എല്ലാം ഭംഗിയായി നടന്നു. ഈ ആഴ്ച മുഴുവൻ അവധിയാണ്. ഇനി ക്ലാസ് 17നേയുള്ളൂ. 24നാലിന് 2ൻഡ് ഇന്റേണൽ തുടങ്ങും. അതുകഴിഞ്ഞാൽ സ്റ്റഡി ലീവ്, പിന്നെ പരീക്ഷ.


Author: അരുണ്‍ വിഷ്ണു