'; # 468x60 After first post # $ads2 = ' '; # 250x250 Footer # $ads3 = ' '; ?>
'; # 468x60 After first post # $ads2 = ' '; # 250x250 Footer # $ads3 = ' '; ?>
Apr 13
Digg
Stumbleupon
Technorati
Delicious

വിഷു ആശംസകൾ

എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

വിഷു, പുതുവർഷത്തിന്റെ ആരംഭം. എല്ലാ ഡിസംബറിലും ചെയ്യുന്നതുപോലെ നടത്താൻ പ്രയാസമായ തീരുമാനങ്ങൾ ഒന്നും എടുക്കുന്നില്ല. എന്നത്തേയും പോലെ രാവിലെ കണി കാണണം.ചേട്ടനോ ചേച്ചിയോ അമ്മയോ അങ്ങനെ ആരെങ്കിലും വെളിപ്പിനെ വന്ന് വിളിച്ചുണർത്തും, കണ്ണുപൊത്തി തേവാരപ്പുരയുടെ(പൂജാമുറി) മുന്നിൽ കോണ്ടുനിർത്തി കണ്ണ് തുറക്കാൻ പറയും. അങ്ങനെ കണികാണൽ. പിന്നെ മുത്തശ്ശൻ അക്ഷതവും(അരിയും നെല്ലും) രാശിയും(പണ്ടത്തെ നാണയത്തിന്റെ സ്വർണ്ണ മോഡൽ)
പൂവും കൂടി തരും. അത് കണ്ണിൽ തൊട്ട് തൊഴുത് തിരികെ നൽകണം. പിന്നെ മുത്തശ്ശൻ കൈനീട്ടം തരും. പിന്നെ ആറ്റിൽ പോയി കുളിച്ച് അമ്പലത്തിൽ പോകണം. അതു കഴിഞ്ഞാൽ പിന്നെ അച്ചൻ, അമ്മ അമ്മാവന്മാർ അമ്മയിമാർ അങ്ങനെ എല്ലാരും കൈനീട്ടം തരും. ഞാനും കൊടുക്കും കൈനീട്ടം, കസിന്റെ കുട്ടികൾക്ക്, ഞാൻ അവരുടെ അമ്മാവനല്ലേ. പിന്നെ ചിലപ്പോ അടുത്തുള്ള അമ്പലങ്ങളിൽ പോകും. ഇവിടുത്തെ അമ്പലത്തിൽ വിഷുവിനാണ് ഉത്സവം. അതിനാൽ അമ്പലത്തിൽ പരുപാടികൾ കാണും. ഓട്ടൻ തുള്ളൽ, കഥകളി, കുളത്തിൽ വേല അങ്ങനെ പല പരുപാടികളും കാണും, പിന്നെ വിശേഷാൽ പൂജകളും. രാത്രി ചിലപ്പോ കലാപരിപാടികളൂം കാണും കഥകളിയല്ലതെ മറ്റെന്തെങ്കിലും. ഇത്തവണ കഥകളിയല്ലതെ മറ്റു കലാപരുപാടികൾ ഒന്നും ഇല്ല.
അപ്പോൾ എല്ലാവർക്കും ഒരിക്കൽകൂടി വിഷു ആശംസകൾ. സന്തോഷത്തിന്റേയും സമ്പൽ സമൃദ്ധിയുടേയും
പുതുവർഷം നേരുന്നു.


എഴുതിയത്: അരുണ്‍ വിഷ്ണു

6 പിന്മൊഴികള്‍

ദേവന്‍
April 14, 2006

വിഷു ആശംസകള്‍ കണ്ണാ

Arun Vishnu M V (Kannan)
April 23, 2006

thanks davaragam. vishuvokke adichupolicho?

ദേവി
April 13, 2011

ഗൂഗിളിലൂടെ വിഷു തിരഞ്ഞു പോയതാണ്…ഇവിടെയും എത്തിപ്പെട്ടു…ഒരാശംസ എഴുതി പോകാന്നു കരുതി…അജ്ഞാതനായ എന്റെ സുഹൃത്തിന് നന്മയുടേയും ഐശ്വര്യ്ത്തിന്റേയും സമ്പൽ സമൃദ്ധിയുടേയും വിഷു ആശംസിക്കുന്നു

അരുണ്‍ വിഷ്ണു
April 15, 2011

വളരെ നന്ദി ദേവി :). വിഷു ആശംസകൾ

Ganesh
February 24, 2012

Advance onam wishes 4 dis year cheta…

യദു
April 14, 2012

എല്ലാവര്ക്കും എന്റെ വിഷു ആശംസകള്‍

വളരെ സന്തോഷം ദേവിയുടെ പോസ്റ്റിനു …..

പിന്മൊഴി RSS TrackBack Identifier URI

താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തൂ

'; # 468x60 After first post # $ads2 = ' '; # 250x250 Footer # $ads3 = ' '; ?>