ഇവിടെ ഇപ്പോൾ എല്ലാ സ്ത്രീകളും തിരുവാതിര കളിക്കുകയാണ്. ഇന്നാണ് ഉറക്കമൊളിപ്പ്(അതായത് ഇന്ന് സ്ത്രീകൾ ആരും ഉറങ്ങുകയില്ല), രാവിലെവരെ തിരുവാതിര തന്നെ.വൈകുന്നേരം ചില ചടങ്ങുകൾകൂടികഴിഞ്ഞാൽ അവസാനിക്കും. ഇവിടെ ഇത് പുത്തൻതിരുവാതിരയാണ് കാരണം ചേട്ടന്റെ(cousin) വേളികഴിഞ്ഞുള്ള ആദ്യത്തെ തിരുവാതിര. അതിനാൽ ചേച്ചിയുടെ വീട്ടിൽനിന്നും ഒരുപാട് ബന്ധുക്കൾ എത്തിയിട്ടൂണ്ട് പിന്നെ അയൽക്കാരും. ഒത്തിരിപ്പേരുണ്ട് തിരുവാതിര കളിക്കാൻ. പാതിരാപ്പൂ അധവാ ദശപുഷ്പം(തുളസി,തെങ്ങിന്റെ പൂക്കുല,കറുക,തീണ്ടാനാരി,ചെറുവുള തൂടങ്ങി 10 പുഷ്പങ്ങൾ ഒരുമിച്ചുകേട്ടിയത്) തലയിൽ ചൂടിക്കഴിഞ്ഞു.
പാതിരാപ്പൂചൂടീ വാലിട്ടൂ കണ്ണെഴുതീ പൂനിലാ മുറ്റത്തുനീ വന്നല്ലോ…എന്ന പാട്ടൂം
ദശപുഷ്പം ചൂടിയ…. എന്നുതുടങ്ങുന്ന പാട്ടും എന്റെ മനസ്സിലേക്കെത്തുന്നു.
ഒരു Handy Cam പറഞ്ഞുവച്ചതാരുന്നു, പക്ഷേ അത് കിട്ടിയില്ല. അതിനാൽ ഇതെല്ലാം ഷൂട്ട് ചെയ്യാം എന്ന പ്രതീക്ഷ തകർന്നു. സാധാരണ ക്യാമറയേ ഉള്ളാരുന്നു. അതിനാൽ ഫോട്ടോ ഒന്നും അപ്‌ലോഡുചെയ്യാൻ പറ്റില്ല.
——-വിക്കിയിൽ നിന്ന്————-
കേരളത്തിലെ ഒരു വിഭാഗം സ്ത്രീകളുടെ പ്രധാനപ്പെട്ട ആഘോഷമാണ് തിരുവാതിര. ധനുമാസത്തിലെ തിരുവാതിര നക്ഷത്രത്തിലാണ് ഈ ആഘോഷം. പരമശിവന്റെ പിറന്നാളായതുകൊണ്ടാണ് അന്ന് തിരുവാതിര ആഘോഷം നടത്തുന്നതെന്നാണ് ഒരു അഭിപ്രായം. “ധനുമാസത്തിൽ തിരുവാതിര ഭഗവാൻ തന്റെ തിരുനാളല്ലോ“ എന്ന് തിരുവാതിരപ്പാട്ടുണ്ട്. ഇംഗ്ലീഷ് മാസത്തിൽ ഡിസംബർ 15നും ജനുവരി 15നും ഇടയ്ക്കായിട്ടാണ് തിരുവാതിര വരുന്നത്.
മംഗല്യവതികളായ സ്ത്രീകൾ നെടുമാംഗല്യത്തിനു വേണ്ടിയും, കന്യകമാർ വിവാഹം വേഗം നടക്കാൻ വേണ്ടിയും തിരുവാതിര വ്രതം എടുക്കുന്നു. സൂര്യോദയത്തിനുമുൻപ് കുളത്തിൽ പോയി തിരുവാതിരപ്പാട്ട് പാടി തുടിച്ച് കുളിക്കൽ, നോയമ്പ് നോൽക്കൽ, തിരുവാതിരക്കളി, ഉറക്കമൊഴിപ്പ്, എട്ടങ്ങാടി വെച്ച് കഴിയ്ക്കൽ, പാതിരാപ്പൂ ചൂടൽ എന്നിവയൊക്കെയാണ് തിരുവാതിര ആഘോഷത്തിന്റെ പ്രധാന ചടങ്ങുകൾ.
ബാക്കി വായിക്കുക
———————————————
പണ്ട് ബ്രാഹ്മണ സ്ത്രീകൾക്ക് പുറത്തിങ്ങി എല്ലാരുമായും സംസാരിക്കാനും ഒക്കെ പറ്റുന്ന ഒരേ ഒരു അവസരമാരുന്നു ഈ തിരുവാതിര. തിരുവാതിര സമയം അവർക്ക് സ്വാതന്ത്ര്യം കിട്ടിയതുപോലെയാണ്. അത് അവർ അടിച്ചുപോളിക്കും.പാതിരാപ്പൂ ചൂടലും തുടിച്ചുകുളിയും അങ്ങനെ ധാരാളം ആചാരങ്ങൾ ഉണ്ട്. ഇവിടെ അതെല്ലാം ഇപ്പോഴും പിന്തുടരുന്നു.
സമയം രാത്രി 3മണിയായി. എനിക്കുറക്കം വരുന്നു. ഞാൻ പോവ്വാ. ഗുഡ് നൈറ്റ്.
Author: അരുണ്‍ വിഷ്ണു