അങ്ങനെ വീണ്ടും വോട്ട് ചെയ്തു, 2ആമത്തെ വോട്ട്. ആദ്യമായാണ് ഇലട്രോണിക് വോട്ടിഗ് മെഷീനിൽ. അവിടെ ചെന്ന് കാർഡെല്ലാം കൊടുത്ത് വോട്ടു ചെയ്യാൻ തുടങ്ങിയപ്പോഴേക്കും പ്രിസീഡിഗ് ഓഫീസർ ഓടിവന്നു. അങ്ങേർക്ക് സംശയം എനിക്ക് 18വയസ് കഴിഞ്ഞിട്ടുണ്ടോ എന്ന്. തിരിച്ചറിയാൻ പറ്റാത്ത കാർഡ് (തിരിച്ചറിയൽ കാർഡ്)പരിശോധിച്ച ശേഷം എന്നോട് ചോദിക്കുവാ “18 കഴിഞ്ഞോ?“. ഞാൻ പറഞ്ഞു “ഹും അതൊക്കെ 2 വർഷം മുമ്പ് കഴിഞ്ഞതാ”. ഉടനെ വേറൊരാൾ “കന്നിയാണോ?“. “ഓ അതും കഴിഞ്ഞതാ” ഞാൻ പറഞ്ഞു. വോട്ടിഗ് മെഷീന്റെടുക്കൽ ചെന്ന […]
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ വിഷു, പുതുവർഷത്തിന്റെ ആരംഭം. എല്ലാ ഡിസംബറിലും ചെയ്യുന്നതുപോലെ നടത്താൻ പ്രയാസമായ തീരുമാനങ്ങൾ ഒന്നും എടുക്കുന്നില്ല. എന്നത്തേയും പോലെ രാവിലെ കണി കാണണം.ചേട്ടനോ ചേച്ചിയോ അമ്മയോ അങ്ങനെ ആരെങ്കിലും വെളിപ്പിനെ വന്ന് വിളിച്ചുണർത്തും, കണ്ണുപൊത്തി തേവാരപ്പുരയുടെ(പൂജാമുറി) മുന്നിൽ കോണ്ടുനിർത്തി കണ്ണ് തുറക്കാൻ പറയും. അങ്ങനെ കണികാണൽ. പിന്നെ മുത്തശ്ശൻ അക്ഷതവും(അരിയും നെല്ലും) രാശിയും(പണ്ടത്തെ നാണയത്തിന്റെ സ്വർണ്ണ മോഡൽ)പൂവും കൂടി തരും. അത് കണ്ണിൽ തൊട്ട് തൊഴുത് തിരികെ നൽകണം. പിന്നെ […]
രാമിയ നാ 2006 വിജയമാരുന്നു.ഞങ്ങളുടെ ആദ്യത്തെ പരുപാടി ആയതിനാൽ എത്ര പേർ പങ്കെടുക്കും എന്നൊന്നും ഒരു ഊഹവുമില്ലാരുന്നു. വെറും 2ആഴ്ച് കൊണ്ട് ഇത്രയും നല്ല രീതിയിൽ അവതരിപ്പിക്കാം എന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. ഞങ്ങളുടെ ഒരു വെബ്ബ് സൈറ്റ് ഉണ്ടാക്കുകയാരുന്നു എന്റെ ആദ്യത്തെ ദൌത്യം അത് അധികം കുഴപ്പമില്ലാതെ ഞാൻ റെഡിയാക്കി. അല്പം കൂടെ സമയവും ഫോട്ടോകളൂം ടൂൾസും കിട്ടിയിരുന്നെങ്കിൽ കുറച്ചുകൂടി നന്നാക്കാമാരുന്നു. അവിടെഎനിക്ക് കിട്ടിയത് ഫ്രണ്ട് പേജും എം എസ് പെയിന്റും മാത്രം. മറ്റു സോഫ്റ്റ്വേറുകളുടെ സിഡി […]
Our Tech Fest“Ramiya-nah 2K6”April 6ne. Sandarshikkuuhttp://www.mountzioncollege.org/ramiya