## Slideshow (357x214) ## # Example: $photo1 = "http://web2themes.com/demo/wp-content/uploads/2007/06/picture1.gif"; $url1 = "http://web2themes.com/demo/?p=17"; # $photo1 = "http://arunmvishnu.com/my-files/images/icons/1.jpg"; $url1 = "http://arunmvishnu.com"; $photo2 = "http://arunmvishnu.com/my-files/images/icons/2.jpg"; $url2 = "http://arunmvishnu.com"; $photo3 = "http://arunmvishnu.com/my-files/images/icons/3.jpg"; $url3 = "http://arunmvishnu.com"; $photo4 = "http://arunmvishnu.com/my-files/images/icons/4.jpg"; $url4 = "http://arunmvishnu.com"; $photo5 = "http://arunmvishnu.com/my-files/images/icons/5.jpg"; $url5 = "http://arunmvishnu.com"; ## Ads ## # 234x60 welcome # $ads1 = ' '; # 468x60 After first post # $ads2 = ' '; # 250x250 Footer # $ads3 = ' '; ?>
സ്വാഗതം
എന്റെ ബ്ലോഗിലേക്ക് സ്വാഗതം.
print"$ads1"; ?>
ഒരിക്കല്‍ ഒരിടത്തൊരു സോഫ്റ്റ്വേര്‍ എന്‍ജിനീയര്‍ ഉണ്ടായിരുന്നു. അവന്‍ അവന്റെ പെന്റിയം 2 ലാപ്പ്‌ടോപ്പിലാരുന്നു പ്രോഗ്രാം ചെയ്തിരുന്നത്. ഒരിക്കല്‍ അവന്‍ ഒരു നദിയുടെ കരയിലിരുന്ന് കോഡിങ്ങ് ചെയ്യുവാരുന്നു. പെട്ടെന്ന് മടിയില്‍നിന്നും ആ ലാപ്‌ടോപ്പ് വെള്ളത്തിലേക്ക് വീണു. പഴയ പഞ്ചതന്ത്രം കഥ മനസില്‍ ഓര്‍ത്ത് അവന്‍ ദേവതയെ തപസു ചെയ്യാന്‍ തുടങ്ങി. അവസാനം ദേവത പ്രത്യക്ഷപ്പെട്ടു.
അവന്‍ ഉണ്ടായ സംഭവങ്ങള്‍ മുഴുവന്‍ പറഞ്ഞു. സങ്കടം തൊന്നിയ ദേവത അവനെ സഹായിക്കാന്‍ തീരുമാനിച്ചു. പക്ഷേ പഴയതുപോലെ തന്നെ തിനു മുന്‍പ് ഇവന്റെ സത്യസന്ധത ഒന്നു പരീക്ഷിക്കാന്‍ തീരുമാനിച്ചു.
ദേവത അപ്രത്യക്ഷമായി. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു തീപ്പെട്ടിയേടത്രേം ചെറിയ ഒരു സാധനവുമായി വന്നു. എന്നിട്ട് അവനോടു ചോദിച്ചു “ ഇതാണോ നിന്റെ ലാപ്പ്‌ടോപ്പ്”. അവന്‍ പറഞ്ഞു “ അല്ല “.
ദേവത വീണ്ടും അപ്രത്യക്ഷമായി. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു കാല്‍കുലേട്ടര്‍ പോലുള്ള ചെറിയ ഒരു സാധനവുമായി വന്നു. എന്നിട്ട് അവനോടു ചോദിച്ചു “ ഇതാണോ നിന്റെ ലാപ്പ്‌ടോപ്പ്”. അവന്‍ പറഞ്ഞു “ ഇതും അല്ല “. ദേവത ഇത്തവണ പോയി വന്നപ്പോള്‍ കൈയില്‍ അവന്റെ ലാപ്‌ടോപ്പ് ഉണ്ടായിരുന്നു. “ ഇതാണോ നിന്റെ ലാപ്പ്‌ടോപ്പ്” ദേവത ചോദിച്ചു. അവന്‍ പറഞ്ഞു “ അതെ “.
ദേവത അവന്റെ സത്യസന്ധതയില്‍ സമ്പ്രീതയായി അവനെ ആ 3 സാധനങ്ങളും കൊടുക്കുവാന്‍ തുടങ്ങി. അവന് വലിയ സന്തോഷം ഒന്നും തോന്നിയില്ല. പഴയ ലാപ്പ്‌ടോപ്പ് തന്നെയല്ലേ.. നെരത്തത്തെ കഥയിലെ പോലെ നല്ല സാധനങ്ങള്‍ ഒന്നും ഇല്ലല്ലോ… അതു കൊണ്ട് അതു വാങ്ങുന്നതിനു മുന്‍പ് അവന്‍ ദേവതയോട് ചോദിച്ചു “ എന്റെ പഴയ ലാപ്പ്‌ടോപ്പ് കാണിക്കുന്നതിനു മുന്‍പ് എന്തുകൊണ്ട് നല്ല പുതിയ ലാപ്പ്‌ടോപ്പ് ഒന്നും കാണിച്ചില്ല?”
ഇതു കേട്ട ദേവത : “ മരക്കഴുതേ നിന്നെ ആദ്യം കാണിച്ച സാധനം 3000ആം ആണ്ടില്‍ കിട്ടാന്‍ പോകുന്ന കമ്പ്യൂട്ടര്‍ ആയിരുന്നു. രണ്ടാമതു കാണിച്ചതാവട്ടെ 500 വര്‍ഷങ്ങള്‍ക്ക് ശേഷം ഇവിടെ കിട്ടാന്‍ പോകുന്ന കമ്പ്യൂട്ടര്‍ ആയിരുന്നു“ . ഇതും പറഞ്ഞ് ദേവത 3കമ്പ്യൂട്ടറുകളും കൊണ്ട് അപ്രത്യക്ഷയായി.
ഇതില്‍ നിന്നും കിട്ടിയ ഗുണപാഠം എന്ത്? അതു നിങ്ങള്‍ക്ക് എഴുതാം.. പിന്മൊഴിയിലൂടെ..