കുറെ നാളുകൾക്കുശേഷം ഞാൻ ഒരു സിനിമ കാണുവാൻ തീയേറ്ററിൽ പോയി. രാപ്പകൽ ആരുന്നു ആ സിനിമ. ഞാൻ ഏറ്റവും അവസാനം തീയേറ്ററിൽ പോയി കണ്ട സിനിമ സൊപ്നക്കൂട് ആയിരുന്നു. സിനിമ കണാൻ താൽപര്യം ഇല്ലാഞ്ഞിട്ടല്ല,തീയേറ്ററിൽ പോയി കാണാറില്ല. സത്യം പറയട്ടെ എനിക്ക് രാപ്പകൽ ഒട്ടും ഇഷ്ടമായില്ല. എന്റെ അഭിപ്ര്യാത്തിൽ ഒരു സിനിമ ചിരിപ്പിക്കണം,ചിന്ദ്ദിപ്പികണം. അല്ലാതെ കരയിപ്പിക്കു വല്ല വേണ്ടത്. കണ്ടുകഴിഞ്ഞപ്പോൾ ഞാൻ കരഞ്ഞുപോയി, ഇത്രയും സമയം വെറുതെ കളഞ്ഞല്ലോ എന്നോർത്ത്. ഒരു പുതുമയുമില്ല. സധാരൺ ഒരു മമ്മൂട്ടി കുടുംബ കഥ. ഇതത്തരത്തിലുള്ള സിനിമകൽ എനിക്ക് വെറുപ്പാണ്. നമുക്ക് ആവിശ്ശത്തിന് വിഷമം നമ്മുടെ ജീവിതത്തിലുണ്ട്. പിന്നെണ്ടിനാ നമ്മൾ കാശുകൊടുത്ത് വിഷമം വാങ്ങുന്നത്? atleast സിനിമ കാണുന്ന അത്രയും നേരമെഗിലും സന്ദോഷിക്കണം. അതുകാരണം എനിക്കിഷ്ടം തമാശ സിനിമകളും action or detective സിനിമകളും ആണ്. രാപ്പകൽ കണ്ടപ്പോൾ ഞാൻ എന്റെ 4-5 വർഷം മുൻപുവരെയുള്ള ജീവിതത്തെപ്പറ്റി ഓർത്തു.
ഞങ്ങൾ ഞങ്ങളുടെ തറവാട്ടിനടുത്തണ് താമസിക്കുന്നത്. ഓണം,വിഷു,വേനൽക്കാല അവധി എന്നീ സമയങ്ങളിൽ അമ്മാവന്മാരും,പേരപ്പന്മാരും,cousinsഉം അങ്ങനെ എല്ലാവരും ഈവിടെ വരും.പിന്നൊരു ഉത്സവമാണ്. ഓണക്കാലത്ത് എല്ലാരും ചേർന്ന് അതിരാവിലെ പൂ പറിച്ച് അത്തപ്പൂവിടും. പിന്നെ അമ്പലത്തിൽ പൊകും.പിന്നെ ഊഞ്ഞാലടാൻ വഴക്കാണ്. തിരുവൊണത്തിനു തലേദിവസം തന്നെ എല്ലാടവും പൊയി പൂ പറിക്കും. തിരുവോണത്തിന്റന്നാണ് ഏറ്റ്വും വലിയ പൂക്കളം. ഞ്ഗൽ Brahmins ആയതിനാൽ അന്ന് special പുജകൾ ഉണ്ട്. പിന്ന്എ ഉചക്ക് സദ്യ. പാൽ പായസവും,കൂട്ടുപായസവും, അടപ്രധമനും ഒക്കെ കാണും. പിന്നെ വള്ളം കളി കാണാൻ പോകും. അന്നാണ് നീരേറ്റുപുറം വള്ളംകളി. അതു കഴിഞ്ഞുവന്ന് എല്ലാവരും കുടി തലപ്പന്ധ് കളിക്കും. അന്നൊക്കെ എന്ദു രസമാരുന്നു. വീടുനിറയെ ആൾക്കാർ. ഓർക്കുമ്പോൾ കൊതിവരുന്നു.
ബാക്കി പിന്നെ……
Author: അരുണ്‍ വിഷ്ണു