'; # 468x60 After first post # $ads2 = ' '; # 250x250 Footer # $ads3 = ' '; ?>
'; # 468x60 After first post # $ads2 = ' '; # 250x250 Footer # $ads3 = ' '; ?>
Aug 27
Digg
Stumbleupon
Technorati
Delicious

ഇന്നലെ എന്റെ ഭാഗ്യ ദിനം

ഇന്നലെ ലാബെക്സാം ഉണ്ടായിരുന്നു. എല്ലാരും വളരെ പേടിയോടെ കണ്ടിരുന്ന ഒരു ലാബായിരുന്നു. മിക്കവാറും ആരും പ്രോഗ്രാം ഒന്നും ലാബില്‍ ചെയ്തിരുന്നില്ല. അതിനാല്‍ എല്ലാവര്‍ക്കും പേടിയായിരുന്നു. എക്സ്റ്റേണലായി വന്ന സാര്‍ ഞങ്ങളുടെ ഏറ്റവും ആദ്യം എക്സ്റ്റേണലായി വന്ന സാര്‍ ആയിരുനു. പിന്നെ ഞങ്ങളുടെകോളേജില്‍ ഒരു സെം പഠിപ്പിച്ചു. ഞങ്ങളെ ഓപ്പറേറ്റിഗ് സിസ്റ്റം പഠിപ്പിച്ചത് സാര്‍ ആയിരുന്നു.
എന്റെ ക്ലാസ് നമ്പര്‍ 6ആയതിനാല്‍ ഞാന്‍ ഇതുവരെ ആദ്യത്തെ ബാച്ചിലായിരുന്നു. പക്ഷേ മിനിഞ്ഞാന്ന് എന്റെ എക്സാം തീര്‍ന്നത് 4.15ന്. അതിനാല്‍ ഞാന്‍ ഇന്നലെ അവസാന ബാച്ചിലായി.
ആദ്യത്തെ ബാച്ച് കയറി, സാര്‍ ചോദ്യമിട്ടു. എല്ലാവരും വായും പൊളിച്ചിരുന്നു. റെക്കോഡില്‍ ഒന്നും ചെയ്തിട്ടില്ല. വിഷമം പിടിച്ച ഒരു ചോദ്യം. അവസാനം ഒരാള്‍ക്ക് ഊട്ട്പുട്ട് കിട്ടി. അടുത്ത ബാച്ചിലും നല്ലൊരു ചോദ്യം. ആര്‍ക്കും ഊട്ട്പുട്ട് കിട്ടിയില്ല.12.45ന് ഞങ്ങള്‍ കയറി. 1മണിക്ക് സാര്‍ വന്ന് ചോദ്യം തന്നു. വളരെ വളരെ എളുപ്പമുള്ള ചോദ്യം. ഞങ്ങള്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചില്ല ഇത്ര എളുപ്പമുള്ള ഒന്നിടുമെന്ന്. 5മിനിറ്റിനുള്ളില്‍ ഞാന്‍ അല്‍ഗോരിതം എഴുതി സാറിനെ വിളിച്ചു. “സാര്‍ അല്‍ഗോരിതം“. ഓ നീയോ.നീ എന്റെ കൈയില്‍നിന്നും കഴിഞ്ഞ പ്രാവിശ്യവും രക്ഷപ്പെട്ടു(ആദ്യത്തെ ലാബില്‍ എനിക്ക് 99/100 മാര്‍ക്ക് തന്നിരുന്നു). നീ ഇതിനിടെ ഇരിക്കുന്നത് ഞാന്‍ കണ്ടില്ല. കണ്ടിരുന്നേല്‍ ഞാന്‍ ഈ ജനറല്‍ ചോദ്യം ഇടില്ലായിരുന്നു. നിന്നെ ഞാന്‍ അടുത്ത ലാബെക്സാമിന് പിടിച്ചോളാം.
2മണിക്ക് മുന്‍പ് ഞാന്‍ എല്ലാം കഴിഞ്ഞിറങ്ങി. പിന്നീട് റെക്കോഡെടുക്കാന്‍ ലാബില്‍ കയ്യറിയപ്പോള്‍ സാര്‍ ഇന്നലെ ഞങ്ങള്‍ക്ക് എക്സ്റ്റേണലായി വന്ന റ്റീച്ചറിനോട് പറയുന്നത് കേട്ടു “ആ കൊച്ചു പയ്യന്‍ ആ ബാച്ചില്‍ ഇരിക്കുന്നത് ഞാന്‍ കണ്ടീല്ല. കണ്ടിരുന്നേല്‍ വേറെ ഏതെങ്കിലും നല്ല ചോദ്യം ഇടുമായിരുന്നു”. ഇതു പറഞ്ഞുകൊണ്ടിരുന്നപ്പോഴാണ് ഞാന്‍ അങ്ങോട്ട് ചെന്നത്.
ഞാന്‍: സാര്‍ റെക്കോഡ് എടുത്തോട്ടെ?
സാര്‍ (ചിരിച്ചുകൊണ്ട്) : ഹ്മ്ം പോയി എടുത്തോ.
അങ്ങനെ 2ലാബും ശുഭകരമായി അവസാനിച്ചു.

പിന്നെ ഒരു സംഭവവും കൂടി നടന്നു. അതു പക്ഷേ ഭാഗ്യമാണോ അല്ലയോ എന്നു പറയാനായിട്ടില്ല. എല്ലാം വിചാരിച്ചപോലെ നടന്നാല്‍ അഹാ ഞാന്‍ ഹാപ്പിയായി. എല്ല്ലാം വഴിയെ പറയാം. അല്പം കൂടി കാത്തിരുന്നേ പറ്റൂ; എനിക്കും.


Author: അരുണ്‍ വിഷ്ണു
Aug 24
Digg
Stumbleupon
Technorati
Delicious

അവളുമായി വീണ്ടും പിണങ്ങി. ഇങ്ങനെ പോയാല്‍ ശരിയാവില്ല.
ഈയെടെയായി അവളെന്നെ ഒത്തിരി വിഷമിപ്പിക്കുന്നുണ്ട് .
ഹ്മ്മ് തല്‍കാലം അവളവിടെ നില്‍ക്കട്ടെ. നാളത്തെ പരീക്ഷക്കൂള്ളത് വല്ലോം നോക്കാം.


Author: അരുണ്‍ വിഷ്ണു
Aug 16
Digg
Stumbleupon
Technorati
Delicious

അങ്ങനെ ഞാന്‍ വീണ്ടും എത്തി. മോഹന്‍ലാല്‍ പറഞ്ഞപോലെ
“ഒരു മാസത്തിനു ശേഷം കണ്ണന്‍ തിരിച്ചുവന്നിരിക്കുന്നു. ബ്ലോഗുചെയ്യാനും ചിലതൊക്കെ വായിച്ച് കമന്റടിക്കാനും. വന്നു വാ‍യിക്കീനെടാ മോനേ ബ്ലോഗേശാ.“
ഈ ഒരു മാസം….തിരക്കോടു തിരകാരുന്നു. സമയം കിട്ടിയപ്പോഴൊന്നും ബ്ലോഗുചെയ്യനുള്ള മൂടില്ലാരുന്നു.
എന്റെ മുത്തശ്ശന്‍(അമ്മേടെ അഛന്‍) കഴിഞ്ഞതിന്റെ മുന്‍പത്തെ ആഴ്ച മരിച്ചു. പറയത്തക്ക അസുഖം ഒന്നും ഇല്ലരുന്നു. പ്രായമായി. അതിനാല്‍ എനിക്ക് ബലി ഇടണമാരുന്നു. പിന്നെ എന്റെ കൂട്ടുകാരന്റെ അഛന്‍ മരിച്ചു. ഹാര്‍ട്ടറ്റാക്കായിരുന്നു.
എഴുത്തു പരീക്ഷ കഴിഞ്ഞു. ഇനി ലാബെക്സാം ഈ മാസം ഉണ്ട്.
നമ്മുടെ പഴയ വിദ്യാഭ്യാസ മന്ത്രി മരിച്ചതുകാരണം ഇന്ന്‍ അവധി കിട്ടി. അതിനാല്‍ ഇപ്പോ ഇതെഴുതാന്‍ എനിക്കെ സമയം കിട്ടി.


Author: അരുണ്‍ വിഷ്ണു
'; # 468x60 After first post # $ads2 = ' '; # 250x250 Footer # $ads3 = ' '; ?>