Apr 10
Digg
Stumbleupon
Technorati
Delicious

രാമിയ നാ 2006

രാമിയ നാ 2006 വിജയമാരുന്നു.ഞങ്ങളുടെ ആദ്യത്തെ പരുപാടി ആയതിനാൽ എത്ര പേർ പങ്കെടുക്കും എന്നൊന്നും ഒരു ഊഹവുമില്ലാരുന്നു. വെറും 2ആഴ്ച് കൊണ്ട് ഇത്രയും നല്ല രീതിയിൽ അവതരിപ്പിക്കാം എന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. ഞങ്ങളുടെ ഒരു വെബ്ബ് സൈറ്റ് ഉണ്ടാക്കുകയാരുന്നു എന്റെ ആദ്യത്തെ ദൌത്യം അത് അധികം കുഴപ്പമില്ലാതെ ഞാൻ റെഡിയാക്കി. അല്പം കൂടെ സമയവും ഫോട്ടോകളൂം ടൂൾസും കിട്ടിയിരുന്നെങ്കിൽ കുറച്ചുകൂടി നന്നാക്കാമാരുന്നു. അവിടെഎനിക്ക് കിട്ടിയത് ഫ്രണ്ട് പേജും എം എസ് പെയിന്റും മാത്രം. മറ്റു സോഫ്റ്റ്വേറുകളുടെ സിഡി ആരുടെ കൈയിലും അപ്പോൾ ഉണ്ടാരുന്നില്ല. എങ്കിലും എനിക്കത് കുഴപ്പമില്ലതെ ചെയ്യാൻ സാധിച്ചു.
വെബ്ബ് ഡിസൈനിങ്ങിന്റെ മേൽനോട്ടം എനിക്കായിരുന്നു. അതിനായി കുറെ ക്ലിപ് ആർട്ടും പടങ്ങളും ഒക്കെ സേർച്ച് ചെയ്ത് കണ്ടൂപിടിച്ചു. എല്ലാ സോഫ്റ്റ്വേറുകളും ഇട്ടു. 1.30 മണിക്കൂറരുന്നു അവർക്ക് നൽകിയത്. 12.15 മുതൽ 1.45 വരെ. പേപ്പർ പ്രസന്റേഷൻ, ക്വിസ്സ്, ബെസ്റ്റ് മാനേജർ, സർക്യൂട്ട് ഡീബഗ്ഗിങ്ങ് തുടങ്ങിയവ ആരുന്നു മറ്റു മത്സരങ്ങൾ. പേപ്പർ പ്രസന്റേഷനാരുന്നു ഏറ്റവും കൂടുതൽ ആൾക്കാർ പങ്കെടുത്തത്. 2പേരുടെ 17ടീം. അവിർക്ക് ആവശ്യമായ സിസ്റ്റങ്ങളും ടൂൾസും നൽകൌകയാരുന്നു എന്റെ അടുത്ത ഡ്യൂട്ടി. മിക്കവാറും എല്ലാരും സി.ഡി യിൽ പ്രസന്റേഷൻ കോണ്ടുവന്നു. 1ടീം മാത്രം ഫ്ലോപ്പിയിലാണ് കോണ്ടൂവന്നത്. ഒരാൾ ലാപ് ടോപ്പിലും. ക്വിസ്സിന്റെ സമയത്ത് അല്പനേരത്തേക്ക് മഴ ഭയങ്കര പ്രശ്നമാരുന്നു. അവസാന മത്സരം ബെസ്റ്റ് മാനേജർ. എല്ലാം കഴിഞ്ഞപ്പോൾ സമയം 7 മണി കഴിഞ്ഞു.
7ഉം 8ഉം ആട്സാരുന്നു. അത ഞങ്ങളുടെ കോളേജിലെ കുട്ടികൾക്കുമാത്രമാരുന്നു. പാട്ട്, ഡാൻസ്, മിമിക്രി, ലളിതഗാനം, ശാസ്ത്രീയ സംഗീതം, മോണോആക്ട്, ടാബ്ലോ, ഗാനമേള അങ്ങനെ എല്ലാ പരുപാടികളും ഉണ്ടായിരുന്നു.
അങ്ങനെ ഈ വർഷത്തെ ആട്സും, സ്പോട്സും ടെക് ഫെസ്റ്റും എല്ലാം ഭംഗിയായി നടന്നു. ഈ ആഴ്ച മുഴുവൻ അവധിയാണ്. ഇനി ക്ലാസ് 17നേയുള്ളൂ. 24നാലിന് 2ൻഡ് ഇന്റേണൽ തുടങ്ങും. അതുകഴിഞ്ഞാൽ സ്റ്റഡി ലീവ്, പിന്നെ പരീക്ഷ.


എഴുതിയത്: അരുണ്‍ വിഷ്ണു

6 പിന്മൊഴികള്‍

ശനിയന്‍ \OvO/ Shaniyan
April 10, 2006

കണ്ണാ,
എഴുതൂ, ഒരുപാടെഴുതൂ..

സൈറ്റിനു ചെറിയ എന്തോ പ്രശ്നമുണ്ടല്ലോ? ടെമ്പ്ലേറ്റില്‍ എവിടെയോ ചിന്ന കുഴപ്പം.. ഒന്നു നോക്കൂ..

സു | Su
April 11, 2006

എന്ത് കുഴപ്പം? ഒന്നും തോന്നുന്നില്ലല്ലോ.

Arun Vishnu M V (Kannan)
April 11, 2006

സ്വാഗതം Shaniyan. എനിക്കും പ്രശ്നമൊന്നും തോന്നിയില്ല. ടെംബ്ലേറ്റ് മാറ്റുന്ന കാര്യം ആലോചനയിലുണ്ട്. തപ്പിക്കൊണ്ടീരിക്കുന്നു.
സു എന്തൊക്കെയുണ്ട് വിശേഷങ്ങൾ?
കലേഷ് ചേട്ടോ കഴിഞ്ഞ കമന്റിന്റെ മറുപടി: 🙂

സു | Su
April 11, 2006

കണ്ണന്‍ കുട്ട്യേ കുഴപ്പം ഉണ്ട്. ഫോട്ടോ ഒക്കെ താഴെയാ വരുന്നത്. പ്രൊഫൈലും.ഫ്രെയിം സൈസ്
മാറ്റേണ്ടി വരും.

ശനിയന്‍ \OvO/ Shaniyan
April 11, 2006

പോസ്റ്റ് മേലെ, പടവും പ്രൊഫൈലും താഴെ?

ശനിയന്‍ \OvO/ Shaniyan
April 11, 2006

ഇതൊന്നു കാണൂ.. അതിലെ കമന്റില്‍ കാണുന്നതാവും മിക്കവാറും കാരണം..
http://entechithrangal.blogspot.com/2006/04/blog-post_08.html

പിന്മൊഴി RSS TrackBack Identifier URI

താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തൂ