അവളുമായി വീണ്ടും പിണങ്ങി. ഇങ്ങനെ പോയാല്‍ ശരിയാവില്ല.
ഈയെടെയായി അവളെന്നെ ഒത്തിരി വിഷമിപ്പിക്കുന്നുണ്ട് .
ഹ്മ്മ് തല്‍കാലം അവളവിടെ നില്‍ക്കട്ടെ. നാളത്തെ പരീക്ഷക്കൂള്ളത് വല്ലോം നോക്കാം.
August 25, 2006
ആരുണേ, ഇണക്കവും പിണക്കവും ഒക്കെ ജീവിതത്തിന്റെ ഭാഗമല്ലേ, അതൊന്നും അത്ര ഗൌരവം കൊടുക്കണ്ട. ആദ്യം പരീക്ഷയ്ക്ക് പഠിക്ക്, പിന്നെ നോക്കാം ഈ വഴിക്കിന്റെ കാര്യം.
August 25, 2006
കണ്ണാ,
അവളുടെ ഫോണ്‍ നമ്പര്‍ ഇങ്ങു താ. എന്തിനാ എന്റെ കണ്ണന്‍കുട്ടിയെ വിഷമിപ്പിക്കുന്നത് എന്നൊന്ന് ചോദിക്കട്ടെ.
അല്ല, ഇതാര്? ശ്രീജിത്താനന്ദ ഗുരുജികളോ? ഹിഹിഹി ഉപദേശം കൊള്ളാം. എവിടുന്ന് അടിച്ചെടുത്തു. പണ്ട് ആരോ ഉപദേശിച്ചതാവും ല്ലേ? 😉
August 25, 2006
കണ്ണന്‍ പറഞ്ഞതാ ശരി.
ആദ്യം ആ പരീക്ഷ.
പിന്നെ മതി ഈ പരീക്ഷണം
August 25, 2006
ഇതിപ്പൊ ആരാ കമന്റ് ചെയ്തത് എന്ന് കണ്ട് പിടിക്കാന്‍ എന്താ വഴി? ഇവിടെ എല്ലാവരും കമ്പ്ലീറ്റ് അനോണി ആണല്ലോ
സൂ, ഉപദേശം എങ്ങിനെ ഉണ്ട്? ഒരു കൌണ്‍സിലിങ്ങ് കേന്ദ്രം തുടങ്ങിയാലോ? വിജയിക്കുമോ?
August 25, 2006
അതറിയില്ല. അസൂയയ്ക്ക് കൌണ്‍സിലിങ്ങ് തുടങ്ങിയാല്‍ ഞാനെങ്കിലും വരും. എന്തായാലും ഇത്രയൊക്കെ ആയ സ്ഥിതിയ്ക്ക് ചോദ്യം ചോദിച്ച് കളയാം.
ഞാനെന്താ ഇങ്ങിനെ? എനിയ്ക്ക് നന്നായിക്കൂടേ? ഞാന്‍ നന്നാവില്ലേ?
ശ്രീജിത്തേ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തന്നാല്‍ ശ്രീജിത്തിന് ഫീസ് തന്നില്ലെങ്കിലും ബുദ്ധിയുണ്ടെന്ന് ഞാന്‍ സമ്മതിക്കും.
August 25, 2006
വെല്ലുവിളിയാണോ, എന്നാല്‍ ഉത്തരം തന്നിട്ട് തന്നെ ബാക്കിക്കാര്യം
1) സൂ എന്താ ഇങ്ങനെ
സൂ പിന്നെ ഇങ്ങനെ അല്ലാതെ, എന്നെപ്പോലെയായാല്‍ സൂവിന് എന്റെ പേരിടേണ്ടി വരില്ലേ? അത് വേണോ?
2) സൂവിന് നന്നായിക്കൂടേ?
സൂ അങ്ങ് നന്നായിപ്പോയാല്‍ പിന്നെ സൂര്യഗായത്രി എന്ന ബ്ലോഗ് ആരെഴുതും? എക്സ്ക്യൂസ്മിയേ, എനിക്ക് കൌണ്‍സിലിങ്ങ് മാത്രമേ പറ്റൂ.
3) സൂ നന്നാവില്ലേ?
കുടുങ്ങിയല്ലോ ഞാന്‍. എന്താ ഒരു ഉത്തരം പറയുക. അര്‍ത്ഥാപത്തിയില്‍ ഒരു ശ്ലോകം ചൊല്ലട്ടേ പകരം. അല്ലെങ്കില്‍ വേണ്ട. അരുണ്‍ പേടിച്ചു പോയാലോ!
August 25, 2006
തോറ്റു അല്ലേ?
അതാ എന്റേം പ്രശ്നം. ചോദ്യങ്ങളേ ഉള്ളൂ. ഉത്തരങ്ങള്‍ ഇല്ല.
ആ പച്ചച്ചുരിദാര്‍ വിറ്റുപോയോ?
ഓടിക്കോ. കണ്ണന്‍ വരുന്നുണ്ട്. വന്ന് നോക്കിപ്പോയിട്ട് പിന്നേം വരാം. ഹി ഹി ഹി.
August 25, 2006
ശ്രീജിത്ത് ചേട്ടോ ഞാനും വരും. ധൈര്യമായി തുടങ്ങിക്കോ.
ശ്ലോകങ്ങള്‍ ഒക്കെ ചൊല്ലിക്കോ. അങ്ങനൊന്നും പേടിക്കില്ല.
സൂ ഞാന്‍ ഒന്നൂടെ ഒന്നു നോക്കട്ടെ. ശരിയായില്ലേങ്കില്‍ നമ്പര്‍ തരാം. അല്ല ഇതിനിടെ ഒരു ചുരിദാര്‍ വില്പനയോ. എനിക്കെ വാടകതരണം. ചുമ്മതൊന്നും പറ്റില്ല.
മുല്ലപ്പൂ: അഹാ എന്തൊരു വാസന.
പരീക്ഷ അടിപൊളിയായിരുന്നു. നല്ല മാര്‍ക്ക് കിട്ടും. നാളെ 2ആമത്തെ ലാബെക്സാം. അതല്പം കുഴപ്പം പിടിച്ഖതാ, മെരുക്കാന്‍ നോക്കട്ടേ.
പിന്മൊഴി RSS TrackBack Identifier URI
താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തൂ
8 പിന്മൊഴികള്‍