## Slideshow (357x214) ## # Example: $photo1 = "http://web2themes.com/demo/wp-content/uploads/2007/06/picture1.gif"; $url1 = "http://web2themes.com/demo/?p=17"; # $photo1 = "http://arunmvishnu.com/my-files/images/icons/1.jpg"; $url1 = "http://arunmvishnu.com"; $photo2 = "http://arunmvishnu.com/my-files/images/icons/2.jpg"; $url2 = "http://arunmvishnu.com"; $photo3 = "http://arunmvishnu.com/my-files/images/icons/3.jpg"; $url3 = "http://arunmvishnu.com"; $photo4 = "http://arunmvishnu.com/my-files/images/icons/4.jpg"; $url4 = "http://arunmvishnu.com"; $photo5 = "http://arunmvishnu.com/my-files/images/icons/5.jpg"; $url5 = "http://arunmvishnu.com"; ## Ads ## # 234x60 welcome # $ads1 = ' '; # 468x60 After first post # $ads2 = ' '; # 250x250 Footer # $ads3 = ' '; ?>
സ്വാഗതം
എന്റെ ബ്ലോഗിലേക്ക് സ്വാഗതം.
print"$ads1"; ?>
ഈയെടെയായി ഇവിടെ നെറ്റ് ഭയങ്കര സ്ലോയാ.ഇന്നലെ ഞാൻ എന്റെ ബ്ലോഗുകളിൽ ക്രിസ്ത്മസ് ആശംസകൾ പോസ്റ്റ് ചെയ്യാൻ ഒരു മണിക്കൂർ ശ്രമിച്ചു. മെസെഞ്ജർ അല്ലാതെ വേറെ ഒന്നും കിട്ടിയില്ല, മെയിൽ പോലും. BSNLന്റെ Broadbandഎടുക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ ഇവിടെ അത് ലഭിക്കാൻ കുറെ നാൾ എടുക്കും. അതുവരെ Dialup തന്നെ ശരണം.
എന്തായാലും
Techno First എന്ന മാസികയുടെ ഈ മാസത്തെ Code Guru Of The Monthആയി എന്നെ തിരഞ്ഞെടുത്തു. December ലക്കം മാസികയിൽ സി ചലഞ്ജ്(C- Challenge) എന്ന partil നോക്കുക. പേജ് നമ്പർ നോക്കാൻ മറന്നുപോയി. ഇന്ന് പരീക്ഷ കഴിഞ്ഞ് വായിക്കനെടുത്തപ്പോഴാണ് ഞാൻ തിരഞ്ഞെടുക്കപ്പെട്ട വിവരം അറിഞ്ഞത്.
കിട്ടിയാൽ എന്തുചെയ്യും എന്നല്ലേ? MG Universityil കൊണ്ടുവച്ച് അത് പൊട്ടിക്കും. ഒന്നും ആലോചിക്കതെയുള്ള പരീക്ഷാ ക്രമീകരണവും പേപ്പർ വാലുവേഷനും അങ്ങനെ സർവകലാശാലവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കാരണം ഞങ്ങൾ സഹികെട്ടു. വിദ്യാർഥികളെ എങ്ങനെ ഉപദ്രവിക്കാം എന്നാണവർ ആലോചിക്കുന്നത്. ഇന്ന് 5th sem ലെ ഒരു പേപ്പറും കഴിഞ്ഞ സെമ്മിലെ(4th sem) ഒരു ഇമ്പ്രൂവെമെന്റ് പേപ്പറും ഉണ്ട് എന്നാണ് അറിയിച്ചിരുന്നത്. ഇന്നലെ പത്രത്തിൽ അറിയിപ്പുവന്നു 4th semile പരീക്ഷ ജനുവരിയിലേക്ക് മാറ്റിയെന്ന്. പക്ഷേ പൊങ്കാല ആയതിനാൽ എനിക്ക് പത്രം രാവിലെ കിട്ടിയില്ല. അതിന്നാൽ ഞാൻ ആ കാര്യം അറിഞ്ഞില്ല. വൈകുന്നേരമാണ് ഞാൻ ആ വാർത്ത അറിഞ്ഞത്. അത്രയും നേരം ഞാൻ ജനുവരിയിലേക്ക് മാറ്റിവച്ച വിഷയം നോക്കുവാരുന്നു. അതിന്നാൽ ഇന്നത്തെ വിഷയം നോക്കാൻ ഒരു രാത്രി മാത്രമേ കിട്ടിയുള്ളൂ. എങ്കിലും പരീക്ഷ എളുപ്പമാരുന്നു.
29ന് തുടങ്ങിയ കേരളാ സർവകലാശാലയുടെ 5th sem exams കഴിഞ്ഞു എന്നാണ് എന്റെ ഒരു കൂട്ടുകാരൻ പറഞ്ഞത്. 29ന്റ് തുടങ്ങിയ എം.ജി സർവകലാശാലയുടെ പരീക്ഷ ജനുവരി അവസാനമെങ്കിലും തീരുമെന്ന് വിചാരിക്കുന്നു, അതിനായി പ്രാർത്ഥിക്കുന്നു. എന്തായാലും3 വിഷയം കഴിഞ്ഞു. അതിൽ ഒരെണ്ണം അല്പം പ്രയാസമാരുന്നു. മാറ്റിവച്ച പരീക്ഷയെല്ലാം ജനുവരിയിൽ നടത്തും.ഈ മാസം 2 പരീക്ഷയുംകൂടിയുണ്ട്.
സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ചക്കുളത്തുകാവിൽ പൊങ്കാല തുടങ്ങി. ഏകദേശം 50കിലോമീറ്റർ റോഡിൽ ആൾക്കാ പൊങ്കാലയിടുന്നു.9.30 ന് സിനിമാ നടൻ ജയറാമാണ് പൊങ്കാലയടുപ്പിന് തിരികോളുത്തിയത്. മെയിൻ റോഡുകളിൽ മാത്രമല്ല അതിനോടുചേർന്നുള്ള സബ് റോഡുകളീലും വീട്ടുമുറ്റത്തും ആൾക്കാർ പൊങ്കാലയർപ്പിക്കുന്നു. ഞങ്ങളുടെ മുറ്റത്തുള്ള പൊങ്കാലയുടെ ഫോട്ടോ ഞാൻ അപ് ലോഡുചെയ്തിട്ടുണ്ട്(web cam ആയതിനാൽ clear alla).ഏഷ്യാനെറ്റ് ഗ്ലോബലും എസിവിയും(Asianet Global and ACV) പൊങ്കാല ലൈവായി കാണിക്കുന്നുണ്ട്.ഇപ്പോ ഞാൻ ലൈവായി ബ്ലോഗ് ചെയ്യുന്നു. അല്പസമയം കഴിയുമ്പോൾ തിരുമേനിമാർ വന്ന് എല്ലാരുടേയും പൊങ്കാല നേദിക്കും.
കുടുതൽ വിവരങ്ങൾക്ക് : http://www.mathrubhumi.com/php/newsFrm.php?news_id=1239142&n_type=NE&category_id=3&Farc=
ആരൊക്കെ എന്തൊക്കെപ്പറഞ്ഞാലും MG Universityക്ക് പരീക്ഷ മാറ്റിവയ്ക്കാതിരിക്കൻ പറ്റില്ല. ഇപ്രാവിശ്യവും ചില പരീക്ഷകൾ മാറ്റി. അവർക്ക് കുറഞ്ഞത് 2പ്രാവിശ്യമെങ്കിലും പരീക്ഷാതീയതി മാറ്റണം. നവംബർ 22ആം തീയതി തുടങ്ങും എന്നറിയിച്ച പരീക്ഷ തുടങ്ങിയത് ഡിസംബർ 6ന്. നാളത്തേയും മറ്റന്നാളത്തേയും പരീക്ഷ ജാനുവരി 17& 18 ലേക്ക് മാറ്റി. ചിലപ്പോൾ തലേദിവസമാരിക്കും അറിയിപ്പുവരുന്നത്. ഭാഗ്യം കൊണ്ട് ഇത്തവണ2ദിവസം മുമ്പേങ്കിലും അവർ അറിയിച്ചു. എന്തായാലും അവർക്കെന്താ? കുട്ടികൾ വേണമെങ്കിൽ വന്ന് പരീക്ഷ എഴുതണം.