Dec 07
Digg
Stumbleupon
Technorati
Delicious

പരീക്ഷ

ആരൊക്കെ എന്തൊക്കെപ്പറഞ്ഞാലും MG Universityക്ക് പരീക്ഷ മാറ്റിവയ്ക്കാതിരിക്കൻ പറ്റില്ല. ഇപ്രാവിശ്യവും ചില പരീക്ഷകൾ മാറ്റി. അവർക്ക് കുറഞ്ഞത് 2പ്രാവിശ്യമെങ്കിലും പരീക്ഷാതീയതി മാറ്റണം. നവംബർ 22ആം തീയതി തുടങ്ങും എന്നറിയിച്ച പരീക്ഷ തുടങ്ങിയത് ഡിസംബർ 6ന്. നാളത്തേയും മറ്റന്നാളത്തേയും പരീക്ഷ ജാനുവരി 17& 18 ലേക്ക് മാറ്റി. ചിലപ്പോൾ തലേദിവസമാരിക്കും അറിയിപ്പുവരുന്നത്. ഭാഗ്യം കൊണ്ട് ഇത്തവണ2ദിവസം മുമ്പേങ്കിലും അവർ അറിയിച്ചു. എന്തായാലും അവർക്കെന്താ? കുട്ടികൾ വേണമെങ്കിൽ വന്ന് പരീക്ഷ എഴുതണം.


എഴുതിയത്: അരുണ്‍ വിഷ്ണു

1 പിന്മൊഴി

ദേവന്‍
December 8, 2005

മിന്നുന്ന വിജയം നേടൂ..
എന്റെ ഡിഗ്രി രണ്ടാം വര്‍ഷക്കാലത്തെ പരീക്ഷാ തീയതി വന്നപ്പോള്‍ ഇടയില്‍ ഒരു ദിവസം പോലും വിടവില്ല. വിദ്യാര്‍ത്ഥി ഐക്യം ഒരു കൂട്ട ഹര്‍ജി വയസ്സ്‌ ചാന്‍സില്ലാവര്‍ക്ക്‌ സമര്‍പ്പിക്കാന്‍ തീരുമാനിച്ചു.

ഹര്‍ജ്ജിക്കുള്ള അഭിപ്രായ സമാഹരണം തുടങ്ങി. ഒരു ക്വയര്‍ വെള്ളപ്പേപ്പര്‍, നാലഞ്ച്ചു റെയ്‌നോള്‍ഡ്‌ പേനാ, ക്ലിപ്പ്‌ ബോര്‍ഡ്‌ ഒക്കെയായി കോളേജ്‌ പടിക്കല്‍ നിന്നു.

ആദ്യത്തെ ബിരുദന്‍ എഴുന്നെള്ളുന്നു.
“ഈ പരീക്ഷക്കിടയില്‍ ഗ്യാപ്പില്ലാത്തതിനെക്കുറിച്ച്‌ എന്താ അഭിപ്രായം?”

“ഞാന്‍ പരീക്ഷ എഴുതാത്ത സ്ഥിതിക്ക്‌ എനിക്കു പരീക്ഷയും ഗ്യാപ്പും ഒരുപോലെ തന്നെ.” സമദര്‍ശനവാദി നടന്നങ്ങു പോയി. പിറകേ വേറൊരുത്തന്‍ വരുന്നുണ്ട്‌.

ചോദ്യമൊന്നു പരിഷ്കരിച്ചു ഇത്തവണ
“ഈ പരീക്ഷയ്ം ഇടയിലെ ഗ്യാപ്പും എങ്ങനെ വേണമെന്നാണ്‌ തന്റെ അഭിപ്രായം?”

“ഹും.. എനിക്കു പരീക്ഷയേ വേണമെന്നില്ല, ഗ്യാപ്പ്‌ മാത്രം മതി”

1988 ആം ആണ്ടിലെ രണ്ടാം വര്‍ഷ ഡിഗ്രീ പരീക്ഷകള്‍ നേരത്തേ തീരുമാനിച്ചപോലെ തന്നെ നടന്നു.

വിജയാശംസകള്‍, കണ്ണാ.

പിന്മൊഴി RSS TrackBack Identifier URI

താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തൂ