ക്രിഷ്ണൻ: അർജ്ജുനാ, നീ നിന്റെ മുതിർന്നവരുടെ ഇ-മെയിലിനെ ബഹുമാനിക്കണം.
അർജ്ജുനൻ: പക്ഷേ വാസുദേവാ, ബഹുമാന്യരായ അവർക്ക് ഞാൻ എങ്ങനെ ജങ്ക് മെയിലുകൾ അയക്കും? അവർ ബഹുമാനപ്പെട്ട ഡൊമെയിനുകളിൽ ലോഗിൻ ചെയ്യ്തിരിക്കുവല്ലേ?
ക്രിഷ്ണൻ: പാർഥാ, ഈ നിമിഷം ആരും നിന്റെ കൂട്ടുകാരോ ബന്ധുക്കളോ അല്ല. അവർ വെറും മെയിൽ യൂസേർസ്. നീ നിന്റെ നെറ്റ്-ധർമ്മം പാലിക്കുക. ലോഗിൻ ചെയ്യുക,ധാരാളം ജങ്ക് മെയിലുകൾ അയക്കുക. ഇതാണ് നിന്റെ കർമ്മം അതുമാത്രമാണ് നിന്റെ ധർമ്മവും.
അർജ്ജുനൻ: ഹേ മുരാരീ! ഇതെല്ലാം കാണുമ്പോൽ എനിക്ക് ഈ സോഫ്റ്റ്വേർ ഫീൽഡിൽനിന്നും പിരിയാൻ തോന്നുന്നു.
ക്രിഷ്ണൻ: ബന്ധു, നീ ഇപ്പോൾ ഏതോ മായാവലയത്തിലാണ്. ഈ യുഗത്തിൽ നിന്നോട് ആരും കടപ്പെട്ടിട്ടില്ല, നീയും ആരോടും കടപ്പെട്ടിട്ടില്ല. ജങ്ക് മെയിലുകൾ നീ ജനിക്കുന്നതിനു മുമ്പേ ഉണ്ടായിരുന്നു അത് ഈ-മേയിൽ ഉള്ളടത്തോളം കാലം തുടരുകയും ചെയ്യും. നീ നിന്റെ മായയിൽ നിന്ന് ഉണരുക നിന്റെ ജോലി ചെയ്യുക-ജങ്ക് മെയിലുകൾ അയച്ചുകോണ്ടേയിരിക്കുക.
അർജ്ജുനൻ: പക്ഷേ ദേവകീ നന്ദൻ……!
ക്രിഷ്ണൻ: ….വിജയവും തോൽവിയും നിന്റെ കൈകളിലല്ല. അതിനാൽ അതോർത്ത് നീ വിഷമിക്കേണ്ട. ഗുരു ദ്രോണാചാര്യർ പ0ഉപ്പിച്ച നിന്റെ ജങ്ക്-ശാസ്ത്രത്തിലുള്ള അറിവ് പാഴാക്കരുത്.
അർജ്ജുനൻ: ഹേ കേശവ്, എങ്ങനെയാണ് ജങ്ക് മെയിൽ സിസ്റ്റവുമായി ബന്ധപ്പെട്ടിരിക്കുന്നത്?
ക്രിഷ്ണൻ: ജങ്ക് മെയിൽ വെറും ജങ്ക് മെയിൽ ആണ്. അതിന് ഹാർഡ് വെയറുമായി യാതൊരു ബന്ധവുമില്ല. പക്ഷേ അത് സിസ്റ്റത്തെ ഓവർലോഡ് ആക്കും, ഹാർഡ് ഡിസ്ക് ജങ്ക് മെയിലുകൾ കോണ്ട് നിറയും… പക്ഷേ നീ അതോർത്ത് വിഷമിക്കേണ്ട.
കേൾക്കൂ കുന്തീപുത്രാ, എങ്ങനെയാണോ ആത്മാവ് ഒഅരു ശരീരത്തിൽ നിന്നും മറ്റോന്നിലേക്ക് പ്രവേശിക്കുന്നത് അതുപോലെയാണ് ജങ്ക് മെയിലും ഒരു സിസ്റ്റത്തിൽനിന്ന് മറ്റൊരു സിസ്റ്റത്തിലേക്ക് പോകുന്നത്.
അർജ്ജുനൻ: എങ്ങനെയാണ് ഒരാൾക്ക് ജങ്ക് മെയിലിനെ നിർവചിക്കാൻ സാധിക്കുന്നത്?
ക്രിഷ്ണൻ: ഒരു തീയിക്കും അതിനെ ദഹിപ്പിക്കാൻ പറ്റില്ല….ഒരു കാറ്റിനും അതിനെ ഡ്രൈ ആക്കാൻ പറ്റില്ല, ഒരിക്കലും അതിനെ പിടിച്ചടക്കാനോ തോൽപ്പിക്കാനോ സാധ്യമല്ല. ജങ്ക് മെയിലിന് മരണമില്ല.അത് ഒരു സിസ്റ്റത്തിൽനിന്നും മറ്റൊരു സിസ്റ്റത്തിലേക്ക് പൊയ്ക്കോണ്ടേയിരിക്കും.
അർജ്ജുനൻ: ഹേ നാരായണാ! ഇപ്പോൾ ജങ്ക് മെയിലിനെപ്പറ്റിയുള്ള എന്റെ എല്ലാ സംശയയും തീർന്നു. അങ്ങ് എന്റെ കണ്ണുതുറന്നു. അല്ലാരുന്നെങ്കിൽ മായയിൽപ്പെട്ട് എല്ലാ ജങ്ക് മെയിലുകളും ഞാൻ തന്നെ വായിച്ചേനേ.
————————————മഹാഭാരതം—————————————————–
വർഷങ്ങൾ കഴിഞ്ഞു,ധാരാളം യുഗങ്ങൾ വരികയും പോവുകയും ചെയ്തു,കാലങ്ങൾ മാറി,ടെക്നോളജി വികസിച്ചു, പക്ഷെ ജങ്ക് മെയിലുകൾ ഇപ്പോഴും നിൽക്കുന്നു. അതിനാൽ പോകൂ ജങ്ക് മെയിലുകൽ അയച്ച് ചരിത്രത്തിലേക്ക് എന്തെങ്കിലും സമർപ്പിക്കൂ. എല്ലാ ഇൻബോക്സുകളിലും ഈ പോസ്റ്റിലേക്കുള്ള ലിങ്ക് എത്തട്ടേ.
November 21, 2005
hehheee
December 8, 2005
🙂
പിന്മൊഴി RSS TrackBack Identifier URI
താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തൂ
2 പിന്മൊഴികള്‍