Jan 22
Digg
Stumbleupon
Technorati
Delicious

പഞ്ചതന്ത്രം – 2007

ഒരിക്കല്‍ ഒരിടത്തൊരു സോഫ്റ്റ്വേര്‍ എന്‍‌ജിനീയര്‍ ഉണ്ടായിരുന്നു. അവന്‍ അവന്റെ പെന്റിയം 2 ലാപ്പ്‌ടോപ്പിലാരുന്നു പ്രോഗ്രാം ചെയ്തിരുന്നത്. ഒരിക്കല്‍ അവന്‍ ഒരു നദിയുടെ കരയിലിരുന്ന് കോഡിങ്ങ് ചെയ്യുവാരുന്നു. പെട്ടെന്ന് മടിയില്‍നിന്നും ആ ലാപ്‌ടോപ്പ് വെള്ളത്തിലേക്ക് വീണു. പഴയ പഞ്ചതന്ത്രം കഥ മനസില്‍ ഓര്‍ത്ത് അവന്‍ ദേവതയെ തപസു ചെയ്യാന്‍ തുടങ്ങി. അവസാനം ദേവത പ്രത്യക്ഷപ്പെട്ടു.

അവന്‍ ഉണ്ടായ സംഭവങ്ങള്‍ മുഴുവന്‍ പറഞ്ഞു. സങ്കടം തൊന്നിയ ദേവത അവനെ സഹായിക്കാന്‍ തീരുമാനിച്ചു. പക്ഷേ പഴയതുപോലെ തന്നെ തിനു മുന്‍പ് ഇവന്റെ സത്യസന്ധത ഒന്നു പരീക്ഷിക്കാന്‍ തീരുമാനിച്ചു.
ദേവത അപ്രത്യക്ഷമായി. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു തീപ്പെട്ടിയേടത്രേം ചെറിയ ഒരു സാധനവുമായി വന്നു. എന്നിട്ട് അവനോടു ചോദിച്ചു “ ഇതാണോ നിന്റെ ലാപ്പ്‌ടോപ്പ്”. അവന്‍ പറഞ്ഞു “ അല്ല “.
ദേവത വീണ്ടും അപ്രത്യക്ഷമായി. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു കാല്‍കുലേട്ടര്‍ പോലുള്ള ചെറിയ ഒരു സാധനവുമായി വന്നു. എന്നിട്ട് അവനോടു ചോദിച്ചു “ ഇതാണോ നിന്റെ ലാപ്പ്‌ടോപ്പ്”. അവന്‍ പറഞ്ഞു “ ഇതും അല്ല “. ദേവത ഇത്തവണ പോയി വന്നപ്പോള്‍ കൈയില്‍ അവന്റെ ലാപ്‌ടോപ്പ് ഉണ്ടായിരുന്നു. “ ഇതാണോ നിന്റെ ലാപ്പ്‌ടോപ്പ്” ദേവത ചോദിച്ചു. അവന്‍ പറഞ്ഞു “ അതെ “.

ദേവത അവന്റെ സത്യസന്ധതയില്‍ സമ്പ്രീതയായി അവനെ ആ 3 സാധനങ്ങളും കൊടുക്കുവാന്‍ തുടങ്ങി. അവന് വലിയ സന്തോഷം ഒന്നും തോന്നിയില്ല. പഴയ ലാപ്പ്‌ടോപ്പ് തന്നെയല്ലേ.. നെരത്തത്തെ കഥയിലെ പോലെ നല്ല സാധനങ്ങള്‍ ഒന്നും ഇല്ലല്ലോ… അതു കൊണ്ട് അതു വാങ്ങുന്നതിനു മുന്‍പ് അവന്‍ ദേവതയോട് ചോദിച്ചു “ എന്റെ പഴയ ലാപ്പ്‌ടോപ്പ് കാണിക്കുന്നതിനു മുന്‍പ് എന്തുകൊണ്ട് നല്ല പുതിയ ലാപ്പ്‌ടോപ്പ് ഒന്നും കാണിച്ചില്ല?”

ഇതു കേട്ട ദേവത : “ മരക്കഴുതേ നിന്നെ ആദ്യം കാണിച്ച സാധനം 3000ആം ആണ്ടില്‍ കിട്ടാന്‍ പോകുന്ന കമ്പ്യൂട്ടര്‍ ആയിരുന്നു. രണ്ടാമതു കാണിച്ചതാവട്ടെ 500 വര്‍ഷങ്ങള്‍ക്ക് ശേഷം ഇവിടെ കിട്ടാന്‍ പോകുന്ന കമ്പ്യൂട്ടര്‍ ആയിരുന്നു“ . ഇതും പറഞ്ഞ് ദേവത 3കമ്പ്യൂട്ടറുകളും കൊണ്ട് അപ്രത്യക്ഷയായി.

ഇതില്‍ നിന്നും കിട്ടിയ ഗുണപാഠം എന്ത്? അതു നിങ്ങള്‍ക്ക് എഴുതാം.. പിന്മൊഴിയിലൂടെ..


എഴുതിയത്: അരുണ്‍ വിഷ്ണു

11 പിന്മൊഴികള്‍

Arun Vishnu M V (Kannan)
January 22, 2007

പഞ്ജതന്ത്രം – 2007
—————-
ഒരിക്കല്‍ ഒരിടത്തൊരു സോഫ്റ്റ്വേര്‍ എന്‍‌ജിനീയര്‍ ഉണ്ടായിരുന്നു. അവന്‍ അവന്റെ പെന്റിയം 2 ലാപ്പ്‌ടോപ്പിലാരുന്നു പ്രോഗ്രാം ചെയ്തിരുന്നത്. ഒരിക്കല്‍ അവന്‍ ഒരു നദിയുടെ കരയിലിരുന്ന് —
—-


ഇതില്‍ നിന്നും കിട്ടിയ ഗുണപാഠം എന്ത്? അതു നിങ്ങള്‍ക്ക് എഴുതാം.. പിന്മൊഴിയിലൂടെ..
വരൂ.. കമന്റടിക്കൂ(ഗുണപാഠം)..

indiaheritage
January 22, 2007

കൊള്ളാം

സഞ്ചാരി
January 22, 2007

അത്യാഗ്രഹം അധികം നഷ്ടം,ആഗ്രഹിക്കാം അത്യാഗ്രഹം പാടില്ല.

സുനില്‍
January 23, 2007

കണ്ണന്‍ കുട്ടാ, “പഞ്ജതന്ത്രം “ തെറ്റല്ലേ? പഞ്ചതന്ത്രം അല്ലേ ശരി? -സു-

സു | Su
January 23, 2007

പരീക്ഷയൊക്കെ കഴിഞ്ഞോ?

qw_er_ty

Arun Vishnu M V (Kannan)
January 23, 2007

indiaheritage,സഞ്ചാരി : 🙂
su: yes.. athariyanjittalla.. kure nokkittum athu kittiyilla.. pinne urakkam vannathukaaranam ullathukonde adjst cheythu…matiyekkaam..
2ennam kazhinju.. inim 4ennam kudi
(ithil malayaalam ezhuthanulla onum illa…athaa manglishil ahu ezhuthiyathe)

Ramesh
February 8, 2007

Gunapadam: Thengakkola….poi valla pani cheyyada payyane….

http://www.agloco.com/r/BBBT8179

ദൃശ്യന്‍ | Drishyan
February 21, 2007

നന്നായിട്ടുണ്ട് അരുണ്.

തുടര്‍ന്നെഴുതുക… (കൂടെ പഠിപ്പിലും ശ്രദ്ധിക്കുക എന്ന് പ്രത്യേകം പറയണ്ടല്ലോ)

സസ്നേഹം
ദൃശ്യന്‍

Anonymous
February 28, 2007

NADIKARAYIL LAPTOPUUMAY POKARUTHU

kanakaraghavan
March 3, 2007

Gunapadam
odunna pattikku orumuzham munpe enna pramanam maushyanu badakamalla.

Sreekumar
March 28, 2007

vanadevatayude mobile no. chodikkamayirunnu.

പിന്മൊഴി RSS TrackBack Identifier URI

താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തൂ