Our Tech Fest
“Ramiya-nah 2K6”
April 6ne. Sandarshikkuu
http://www.mountzioncollege.org/ramiya
## Slideshow (357x214) ## # Example: $photo1 = "http://web2themes.com/demo/wp-content/uploads/2007/06/picture1.gif"; $url1 = "http://web2themes.com/demo/?p=17"; # $photo1 = "http://arunmvishnu.com/my-files/images/icons/1.jpg"; $url1 = "http://arunmvishnu.com"; $photo2 = "http://arunmvishnu.com/my-files/images/icons/2.jpg"; $url2 = "http://arunmvishnu.com"; $photo3 = "http://arunmvishnu.com/my-files/images/icons/3.jpg"; $url3 = "http://arunmvishnu.com"; $photo4 = "http://arunmvishnu.com/my-files/images/icons/4.jpg"; $url4 = "http://arunmvishnu.com"; $photo5 = "http://arunmvishnu.com/my-files/images/icons/5.jpg"; $url5 = "http://arunmvishnu.com"; ## Ads ## # 234x60 welcome # $ads1 = ' '; # 468x60 After first post # $ads2 = ' '; # 250x250 Footer # $ads3 = ' '; ?>
സ്വാഗതം
എന്റെ ബ്ലോഗിലേക്ക് സ്വാഗതം.
print"$ads1"; ?>
Our Tech Fest
“Ramiya-nah 2K6”
April 6ne. Sandarshikkuu
http://www.mountzioncollege.org/ramiya
എന്നെ എല്ലാരും മറന്നോ? ഞാൻ ഇവടെ ജീവനോടെയുണ്ട് കേട്ടോ. ഒരല്പം ബിസിയാണെന്നു മാത്രം. കുറെ നാൾ ആയി എന്തെങ്കിലും പോസ്റ്റ് ചെയ്തിട്ട്. എന്റെ പരീക്ഷ തുടങ്ങി. ഏപ്രിൽ 1ന് കോളേജിൽ കായികദിനം(sports) ആണ്. 6ഉം 7ഉം യുവജനോത്സവവും(arts). പറ്റുമെങ്കിൽ ഒരു Techno Festനും
പ്ലാൻ ഉണ്ട്. സമയക്കുറവും പരീക്ഷയുമാണ് തടസങ്ങൾ. പരമാവധി ശ്രമിക്കുന്നു.
മോഹൻലാൽ, മമ്മൂട്ടി, ജഗതി,ബ്ലസ്സി,മീരാ ദാസ്, നവ്യാ നയർ അങ്ങനെ സിനിമയുമായി ബന്ധപ്പെട്ട കുറെ പ്രശസ്തർ വന്നിരുന്നു. ബ്ലസിക്ക് തിരുവല്ലയിൽ വച്ച് സ്വീകരണം നൽകാൻ. അദ്ദേഹത്തിന്റെ തന്മാത്ര ഞാൻ കണ്ടില്ല. കാഴ്ച് കണ്ടിരുന്നു. പക്ഷേ എനിക്കിഷ്ടപ്പെട്ടില്ല. എനിക്ക് ഇത്തരത്തിലുള്ള കഥകൾ ഇഷ്ടമല്ല. കാശുകോടുത്തെന്തിനാ കരയുന്നേ? ഒരല്പം വിനോദത്തിനായല്ലേ നമ്മൾ ഇങ്ങനെയുള്ള പരുപാടികൾ കാണുന്നത്. കാണുന്ന അത്രയും സമയം നമ്മളെ രസിപ്പിക്കണം. വിഷമിക്കുന്നത് എനിക്കത്ര രമസല്ല. അതിനാൽ അത്തരം സിനിമകൾ ഞാൻ അങ്ങനെ കാണാറുമില്ല. ഇത് എന്റ് താല്പര്യമാണേ. നിങ്ങൾക്ക് വിഷമിക്കുന്നത് ഇഷ്ടമാണെങ്കിൽ അത്തരം പരുപാടികൾ കണ്ടോളൂ.
പിന്നെ ഒരു വർക്ക് കിട്ടി. അടുത്ത ഒരു സ്കൂളിലെ കമ്പ്യൂട്ടറുകൾ അപ്‌ഗ്രേഡ് ചെയ്യണം, ഒരു പുതിയ സിസ്റ്റം അസംബ്ലി ചെയ്തുകോടുക്കണം, കേടായ ഒരു സിസ്റ്റം ശരിയാക്കണം. അവർ കൊട്ടേഷൻ ക്ഷണിച്ചിട്ട് ഒന്നും കിട്ടിയില്ല. അപ്പോൾ ഞാൻ വിചാരിച്ചു ഞാൻ അതേറ്റെടുക്കാം എന്ന്. ഞാൻ ഒറ്റക്കേ ഒള്ളൂ. ഈ ആഴ്ച എല്ലാം ശരിയാക്കണം. ശനിയാഴ്ച് മാത്രമേ സമയമുള്ളൂ. അന്ന് തീർക്കണം. ബാക്കി എല്ലാ ദിവസവും കോളേജ് ഉണ്ട്. അടുത്തുള്ള വീടുകളിലും കൂട്ടുകാരുടെ വീടുകളിലും ഒക്കെ പോയി നന്നാക്കാറുണ്ടെങ്കിലും ആദ്യമായിട്ടാണ് പൈസ കിട്ടുന്ന ഒരു വർക്ക്. ഇക്കാര്യത്തിൽ ഞാൻ ഗാന്ധിജിയുടെ കൂട്ടത്തിലാ. പഠിക്കുന്നകൂട്ടത്തിൽ ഒരു സ്വയം തൊഴിൽ കണ്ടെത്തിയാൽ നല്ലതല്ലേ? പക്ഷേ കേരളത്തിൽ അതിനുള്ള സാഹചര്യം തീരെ കൂറവാണ്. എന്തായാലും പരുപാടി തീരുന്നതുവരെ അല്പം ടെൻഷൻ ഉണ്ട്.
അയ്യോ കുറെ നേരമായി. നാളെയാണ് അൽഗോരിതം അനാലിസിസ്സ് & ഡിസൈൻ പരീക്ഷ. പൊയി വല്ലോം നോക്കട്ടെ. അല്ലേൽ ഞാൻ സ്ഥിരമായി കൊട്ടേഷൻ പിടിക്കാൻ ഇറങ്ങേണ്ടിവരും.
കുറെ നാൾ ആയി എന്തെങ്കിലും പോസ്റ്റ് ചെയ്തിട്ട്. സമയം കിട്ടാഞ്ഞിട്ടാ കേട്ടോ. 2ആം ശനിയും ഞായറും ഒഴിച്ച് ബാക്കി എല്ലാ ദിവസവും ഇപ്പോ ക്ലാസ് ഉണ്ട്. ഞായറാഴ്ചയും മറ്റവധി ദിവസങ്ങളിലും പ്രോജക്ടും. അതിനാൽ ഒട്ടും സമയം കിട്ടുന്നില്ല. രാവിലെ 6.30ന് കോളേജിൽ പോയാൽ വൈകുന്നേരം 6.30 ആയും മടങ്ങിയെത്താൻ. സംഗമത്തിന്റെ ബാക്കി എഴുതുന്നതേയുള്ളൂ.
പ്രോജക്ട്
—————————–
ഞങ്ങളുടെ പ്രോജക്ട് ഒരു Desktop Phone ആണ്.
1 .കമ്പ്യൂട്ടർ ഉപയോഗിച്ച് ഫോൺ വിളിക്കാം,
2. വരുന്ന കോളുകൾ അറ്റൻഡ് ചെയ്യാം
3. സംഭാഷണം റെക്കോർഡ് ചെയ്യാം
4. അഡ്രസ്സ് ബുക്ക്
5. അലാറം
6. റിമൈൻഡർ
7. സ്വയം ആൻസർ ചെയ്യുക(Automatic Call Answering)
തുടങ്ങിയവയാണ് അതിന്റെ ഉപയോഗങ്ങൾ.
Platform: Visual Basic .net
1ആം തീയതി മൈക്രോപ്രൊസസ്സറിന്റെ ലാബെക്സാം ഉണ്ട്. അതിനാൽ പോകുന്നു. അപ്പോ പിന്നെ കാണാം.
( സംഗമം എന്താണ് എന്നറിയാത്തവർക്കായി: ഞങ്ങൾ യൂത്ത് നമ്പൂതിരികൾക്ക് യാഹൂവിലുള്ള ഒരു ഗ്രൂപ്പ് ആണ് യൂത്ത് നമ്പൂതിരി.ഏകദേശം 600ൽ കൂടുതൽ അംഗങ്ങൾ ഉണ്ട്. നമ്പൂതിരികൾക്ക് മാത്രമേ അതിൽ അംഗത്വം അനുവദിക്കുകയുള്ളൂ. ഞങ്ങളുടെ ഒരു കൂടിച്ചേരൽ ഇന്നലെയുണ്ടാരുന്നു, ത്രിപ്പൂണിത്തുറയിൽ. അതാണ് സംഗമം 2006. ഇ-മെയിൽ വഴിയും ചാറ്റുചെയ്തും പരിചയപ്പെട്ട ഞങ്ങൾക്ക് നേരിട്ട് കണ്ട് സംസാരിക്കനുള്ള ഒരു അവസരം)
ആദ്യം തന്നെ സംഗമം 2006 മുൻകൈ എടുത്ത എല്ലാവരോടും വളരെയധികം നന്ദി അറിയിക്കുന്നു. അതിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്. എനിക്ക് ആദ്യം വളരെ കൺഫ്യൂഷനാരുന്നു പോകണോ വേണ്ടയോ എന്ന്. കാരണം അധികം ആൾകാർ കാണില്ലെന്നു വിചാരിച്ചു. എങ്കിലും പോയി. ചെന്നപ്പോൾ വളരെയധികം സന്തോഷം തോന്നി, 58 പേർ അതിൽ പങ്കെടുത്തു. അതിൽ പങ്കെടുക്കാൻ കഴിയാതെപോയ യൂത്തിയൻസിനോട് ഒന്നേ പറയനുള്ളൂ “നിങ്ങൾക്ക് ഭാഗ്യമില്ല”.
ഞാൻ രാവിലെ 6.15ന് വീട്ടിൽനിന്നിറങ്ങി. 7 മണിയായപ്പോഴേക്കും റയില്വേസ്റ്റേഷനിലെത്തി.7.30ന് വേണാട് കിട്ടി. ഓടിക്കയറിയ കമ്പാർട്ടുമെന്റ് കൊള്ളാമാരുന്നു. ധാരാളം കോളേജ് കുട്ടികൾ. 3ഉം 4ഉം വർഷ എഞിനീയറിങ്ങ് വിദ്യാർത്ഥിനികൾ. ഒക്കെ പഠിക്കുന്നു. വല്ല interviewvum കാണും. എനിക്ക് സീറ്റ് കിട്ടിയില്ല. നിന്നു. സോണി മിനി ഡിസ്ക് എടുത്ത് അൽപ്പം സംഗീതം ആസ്വദിച്ചു .കോട്ടയം എത്തുമ്പോൾ സീറ്റ് കിട്ടും എന്നറിയാമാരുന്നു.
കോട്ടയമെത്തി, സീറ്റ് കിട്ടി, പിള്ളാരെല്ലാം കോട്ടയത്തിറങ്ങി. 9.45 ആയപ്പോഴേക്കും ത്രിപ്പൂണിത്തുറയിലെത്തി.നടന്ന് ബസ്റ്റോപ്പിലെത്തി. കിഴക്കേക്കോട്ടക്കുള്ള ബസിൽ കയറി. അവിടുന്ന് കിഴക്കേക്കോട്ടക്ക് നടക്കാനുള്ള ദൂരം പോലുമില്ലാരുന്നു. പൈസ കൊടുത്ത് ബസിൽനിന്നിറങ്ങി. അടുത്തതായി കണ്ണന്ത്രിക്കോവിൽ അമ്പലം. ഓട്ടോ വിളിച്ചപ്പോൾ നടക്കനുള്ള ദൂരമേ ഉള്ളൂ എന്നു പറഞ്ഞു. നടന്നു. പലരുടേയും സഹയത്തോടെ(വഴി പറഞ്ഞുതന്ന്) അങ്ങനെ സുജിത്ത് ചേട്ടന്റെ വീട്ടിലെത്തി, സംഗമം നടക്കുന്ന സ്ഥലം. മുകളിൽ ആണ്,എല്ലാരും അവിടുണ്ട് എന്നുപറഞ്ഞ് സുജിത്ത് ചേട്ടൻ എന്നെ മുകളിലത്തെ നിലയിലേക്ക് കോണ്ടുപോയി. കുറച്ചുപേരൊക്കെ വന്നിട്ടുണ്ട്. ആദ്യം കണ്ടത് സൌമ്മ്യച്ചേച്ചിയെ. ചാറ്റുചെയ്ത് ഞങ്ങൾ
പരിചയമുണ്ട്. ഫോട്ടോ കണ്ടിട്ടുള്ളതിനാൽ ഞങ്ങൾക്ക് മനസിലായി. കണ്ടയുടനെ ചേച്ചി “ആഹാ ഡാ നീയോ; എനിക്ക് ജോലികിട്ടി കേട്ടോടാ”. കൊള്ളാം നല്ലകാര്യം. വന്നയുടനെതന്നെ നല്ല വാർത്തകൾ. പിന്നെ അവിടെയുണ്ടാരുന്നതിൽ എനിക്ക് പരിചയമുള്ള മുഖങ്ങൾ രവീഷും ഉഷച്ചേച്ചിയും അനുപമ ചേച്ചിയുമാരുന്നു. അനുപമ ചേച്ചി അല്പം ഗൌരവത്തിലാണ്. ഇടക്ക് ചിരിക്കുന്നുമുണ്ട്. പിറ്റേദിവസം ലാബേക്സാം ആണെന്നു പറഞ്ഞിരുന്നു. അതുകാരണമാരിക്കും ഗൌരവം.ഞാൻ വിചാരിച്ചു. കുറച്ചുകഴിഞ്ഞപ്പോൾ മനസ്സിലായി ചേച്ചി അധികം അങ്ങനെ ചാടിക്കയറി സംസാരിക്കുകയില്ല.
വരുന്നവർ ഓരോരുത്തവരായി സ്വയം പരിചയപ്പെടുത്തുന്നുണ്ട്. ആൾക്കാർ വന്നുകൊണ്ടേയിരിക്കുന്നു. പിന്നെ കലാപരുപാടികൾ തുടങ്ങി. ആദ്യമായി ഉഷച്ചേച്ചി ഒരു പാട്ടുപാടി. ചിലർ കഥകളിപദവും അങ്ങനെ പലതും അവതരിപ്പിച്ചു. അപ്പോഴേക്കും യദു വന്നു. യദുവുമായി ഞാൻ ചാറ്റ് ചെയ്തിട്ടുണ്ട്. എന്റെ ഫോട്ടോ യദു കണ്ടിട്ടുണ്ട്. അതിനാൽ എന്നെ യദുവിന് മനസ്സിലായി. താരങ്ങളായ ക്രിഷണദാസുചേട്ടനും അനൂപ് ചേട്ടനും എത്തി.
ആടുത്തതായി തമ്പോല കളിയാരുന്നു. അതിൽ എനിക്കും സുഹാസ് ചേട്ടനും,ബിനോയ് ചേട്ടനും, ദിലീപ് ചേട്ടനും സമ്മാനം കിട്ടി. സമ്മാനദാന ചടങ്ങ് ആരംഭിച്ചു. ഞങ്ങൾ സമ്മാനം എന്താണെന്നറിയാനുള്ള ആകാംക്ഷയിലാരുന്നു. ക്രിഷ്ണദാസുചേട്ടൻ ഒരു പാത്രവുമായി പ്രവേശിച്ചു. അതിൽ കുറച്ച് പേപ്പർ
കഷ്ണങ്ങളിൽ എന്തോ എഴുതിയി
ഒരു എഫ്16 ഉണ്ടാരുന്നെങ്കിൽ ചോരയിൽ മുക്കി എഴുത്തയക്കമാരുന്നു.
കുറച്ച് ഇഡ്‌ലി കിട്ടിയിരുന്നെങ്കിൽ ഷർട്ടിന് ബട്ടൺസാക്കാമാരുന്നു.
ഒരു ഇടിയപ്പം കിട്ടിയിരുന്നെങ്കിൽ കുരുക്കഴിച്ചു കളിക്കാമാരുന്നു.
ഒരു ഇ-മെയിൽ ഐഡി കിട്ടിയിരുന്നെങ്കിൽ ഒരു ഫീമെയിലിനെ വളക്കാമാരുന്നു.
ഒരു കൊടുങ്കാറ്റ് അടിച്ചിരുന്നെങ്കിൽ കുറച്ചു കാറ്റുകൊള്ളാമാരുന്നു.
ഒരു അഗ്നിപർവ്വതം പൊട്ടിയിരുന്നെങ്കിൽ കുറച്ച് ചൂടുകൊള്ളാമാരുന്നു.
ജയഭാരതിയെ കണ്ടിരുന്നെങ്കിൽ പഞ്ജാരയടിക്കാമാരുന്നു.
ഒരു ജെ.സി.ബി കിട്ടിയിരുന്നെങ്കിൽ പുറം ചൊറിയാമാരുന്നു.
ഒരു സുനാമി വന്നിരിന്നെങ്കിൽ ഒന്ന് മേലുകഴുകാമാരുന്നു.
അപേക്ഷ ക്ഷണിച്ചു.
ടെക്നോ പാർക്കിലെ പ്രമുഖ ഐ.ടി കമ്പനികളിലേക്ക് എഞ്ജിനീയറിങ്ങ് ബിരുദധാരികളെ ആവിശ്യമുണ്ട്. ഭക്ഷണം കഴിക്കാൻ നാല് നേരവും മലമൂത്ര വിസർജനത്തിനായി മൂന്ന് നേരവും മാത്രമേ കമ്പ്യൂട്ടറിന് മുന്നിൽ നിന്ന് എഴുനേൽക്കാൻ സമ്മതിക്കൂ. സഹപ്രവർത്തകരുമായി സംസാരിക്കനോ കൂട്ടുകൂടാനോ സമ്മതിക്കുകയില്ല. യന്ത്രത്തകരാറോ മറ്റ് തടസങ്ങളോ കാരണം കമ്പനി പ്രവർത്തിക്കാത്ത ദിവസങ്ങളിൽ മാത്രമേ അവധി ലഭിക്കുകയുള്ളൂ. കുടുംബജീവിതം അനുവദിക്കുന്നതല്ല. ജീവിതാനന്ദനത്തിന് കമ്പനി മേൽനോട്ടത്തിൽ കാൾ(ഗേൾ/ബോയ്) സെന്റ്ററുകളിൽ നിന്ന് ഇണകളുടെ സേവനം ലഭ്യമാകും. ഇംഗ്ലീഷ് ആശയവിനിമയത്തിൽ നല്ല സാമർഥ്യമുണ്ടാരിക്കണം. മലയാളം ഒഴിച്ച് മറ്റുഭാഷകൾ അറിയാവുന്നവരെ പരിഗണിക്കും.മലയാളം അറിയാവുന്നവരെ പരിഗണിക്കുന്നതല്ല.
പി.എസ്: നർമ്മഭൂമിയിൽ നിന്ന്. പക്ഷേ എനിക്ക് തോന്നുന്നു ഇതിനായി100വർഷമൊന്നും കാത്തിരിക്കേണ്ട ആവിശ്യമില്ല. കൂടിയാൽ ഒരു 15 വർഷം

ഇന്ന് നടി ചഞ്ജലിനെ കണ്ടു. എന്റെ അഛന്റെ അടുത്ത കൂട്ടുകാരനായ S N Swamiയുടെ മകൻ Hari ആണ് ചഞ്ജലിനെ വിവാഹം കഴിച്ചിത്. കഴിഞ്ഞാഴ്ചയായിരുന്നു അവരുടെ വിവാഹം. അവർ പണ്ടുതാമസിച്ചത് ഇവിടെയാണ്. അതിനാൽ ഇവിടെ കാവിലും അമ്പലത്തിലും പൂജക്ക് വന്നതാണ്. യാതൊരു ജാടയുമില്ലാതെ ചഞ്ജൽചേച്ചി ഞങ്ങളോടു സംസാരിച്ചു. ചേട്ടൻ അമേരിക്കയിൽ IBMൽ ജോലിചെയ്യുന്നു. സ്വാമി ഗോവയിൽ ആർമിയിലാണ്. വിവാഹം കഴിഞ്ഞതിനാൽ ചേച്ചി ഇനി പരുപാടികൾക്കൊന്നും അഭിനയിക്കാൻ പോകുന്നില്ല എന്നുപറഞ്ഞു.
എന്റെ തിയറി പരീക്ഷകൾ എല്ലാം കഴിഞ്ഞു. ഇനി ലാബെക്സ്സാം. തീയതി ഇതുവരെയായിട്ടും അറിയിച്ചിട്ടില്ല. ഈമാസം അവസാനം S6ന്റെ ക്ലാസ് തുടങ്ങും.
വളരെ അധികം സൈസുള്ള ഫയലുകൾ അയക്കാനും ഹോസ്റ്റുചെയ്യാനും നല്ലൊരു മാർഗ്ഗം SendOver.
അയക്കാവുന്ന ഫയലുകളുടെ പരമാവധി സൈസ്: 2ജി.ബി
പരമാവധി ഡൌൺലോഡ്സ്: ഒരു ലിമിറ്റും ഇല്ല.
ഫയലുകൾ സൂക്ഷിക്കാവുന്ന സമയം: 7 ദിവസം(അടുപ്പിച്ച് 7 ദിവസം ഉപയോഗിച്ചില്ലെങ്കിൽ മാത്രം ഡിലീറ്റ് ചെയ്യും)
വിലാസം: http://www.sendover.com
ഇവിടെ ഇപ്പോൾ എല്ലാ സ്ത്രീകളും തിരുവാതിര കളിക്കുകയാണ്. ഇന്നാണ് ഉറക്കമൊളിപ്പ്(അതായത് ഇന്ന് സ്ത്രീകൾ ആരും ഉറങ്ങുകയില്ല), രാവിലെവരെ തിരുവാതിര തന്നെ.വൈകുന്നേരം ചില ചടങ്ങുകൾകൂടികഴിഞ്ഞാൽ അവസാനിക്കും. ഇവിടെ ഇത് പുത്തൻതിരുവാതിരയാണ് കാരണം ചേട്ടന്റെ(cousin) വേളികഴിഞ്ഞുള്ള ആദ്യത്തെ തിരുവാതിര. അതിനാൽ ചേച്ചിയുടെ വീട്ടിൽനിന്നും ഒരുപാട് ബന്ധുക്കൾ എത്തിയിട്ടൂണ്ട് പിന്നെ അയൽക്കാരും. ഒത്തിരിപ്പേരുണ്ട് തിരുവാതിര കളിക്കാൻ. പാതിരാപ്പൂ അധവാ ദശപുഷ്പം(തുളസി,തെങ്ങിന്റെ പൂക്കുല,കറുക,തീണ്ടാനാരി,ചെറുവുള തൂടങ്ങി 10 പുഷ്പങ്ങൾ ഒരുമിച്ചുകേട്ടിയത്) തലയിൽ ചൂടിക്കഴിഞ്ഞു.
പാതിരാപ്പൂചൂടീ വാലിട്ടൂ കണ്ണെഴുതീ പൂനിലാ മുറ്റത്തുനീ വന്നല്ലോ…എന്ന പാട്ടൂം
ദശപുഷ്പം ചൂടിയ…. എന്നുതുടങ്ങുന്ന പാട്ടും എന്റെ മനസ്സിലേക്കെത്തുന്നു.
ഒരു Handy Cam പറഞ്ഞുവച്ചതാരുന്നു, പക്ഷേ അത് കിട്ടിയില്ല. അതിനാൽ ഇതെല്ലാം ഷൂട്ട് ചെയ്യാം എന്ന പ്രതീക്ഷ തകർന്നു. സാധാരണ ക്യാമറയേ ഉള്ളാരുന്നു. അതിനാൽ ഫോട്ടോ ഒന്നും അപ്‌ലോഡുചെയ്യാൻ പറ്റില്ല.
——-വിക്കിയിൽ നിന്ന്————-
കേരളത്തിലെ ഒരു വിഭാഗം സ്ത്രീകളുടെ പ്രധാനപ്പെട്ട ആഘോഷമാണ് തിരുവാതിര. ധനുമാസത്തിലെ തിരുവാതിര നക്ഷത്രത്തിലാണ് ഈ ആഘോഷം. പരമശിവന്റെ പിറന്നാളായതുകൊണ്ടാണ് അന്ന് തിരുവാതിര ആഘോഷം നടത്തുന്നതെന്നാണ് ഒരു അഭിപ്രായം. “ധനുമാസത്തിൽ തിരുവാതിര ഭഗവാൻ തന്റെ തിരുനാളല്ലോ“ എന്ന് തിരുവാതിരപ്പാട്ടുണ്ട്. ഇംഗ്ലീഷ് മാസത്തിൽ ഡിസംബർ 15നും ജനുവരി 15നും ഇടയ്ക്കായിട്ടാണ് തിരുവാതിര വരുന്നത്.
മംഗല്യവതികളായ സ്ത്രീകൾ നെടുമാംഗല്യത്തിനു വേണ്ടിയും, കന്യകമാർ വിവാഹം വേഗം നടക്കാൻ വേണ്ടിയും തിരുവാതിര വ്രതം എടുക്കുന്നു. സൂര്യോദയത്തിനുമുൻപ് കുളത്തിൽ പോയി തിരുവാതിരപ്പാട്ട് പാടി തുടിച്ച് കുളിക്കൽ, നോയമ്പ് നോൽക്കൽ, തിരുവാതിരക്കളി, ഉറക്കമൊഴിപ്പ്, എട്ടങ്ങാടി വെച്ച് കഴിയ്ക്കൽ, പാതിരാപ്പൂ ചൂടൽ എന്നിവയൊക്കെയാണ് തിരുവാതിര ആഘോഷത്തിന്റെ പ്രധാന ചടങ്ങുകൾ.
ബാക്കി വായിക്കുക
———————————————
പണ്ട് ബ്രാഹ്മണ സ്ത്രീകൾക്ക് പുറത്തിങ്ങി എല്ലാരുമായും സംസാരിക്കാനും ഒക്കെ പറ്റുന്ന ഒരേ ഒരു അവസരമാരുന്നു ഈ തിരുവാതിര. തിരുവാതിര സമയം അവർക്ക് സ്വാതന്ത്ര്യം കിട്ടിയതുപോലെയാണ്. അത് അവർ അടിച്ചുപോളിക്കും.പാതിരാപ്പൂ ചൂടലും തുടിച്ചുകുളിയും അങ്ങനെ ധാരാളം ആചാരങ്ങൾ ഉണ്ട്. ഇവിടെ അതെല്ലാം ഇപ്പോഴും പിന്തുടരുന്നു.
സമയം രാത്രി 3മണിയായി. എനിക്കുറക്കം വരുന്നു. ഞാൻ പോവ്വാ. ഗുഡ് നൈറ്റ്.