Feb 27
Digg
Stumbleupon
Technorati
Delicious

കുറെ നാൾ ആയി എന്തെങ്കിലും പോസ്റ്റ് ചെയ്തിട്ട്. സമയം കിട്ടാഞ്ഞിട്ടാ കേട്ടോ. 2ആം ശനിയും ഞായറും ഒഴിച്ച് ബാക്കി എല്ലാ ദിവസവും ഇപ്പോ ക്ലാസ് ഉണ്ട്. ഞായറാഴ്ചയും മറ്റവധി ദിവസങ്ങളിലും പ്രോജക്ടും. അതിനാൽ ഒട്ടും സമയം കിട്ടുന്നില്ല. രാവിലെ 6.30ന് കോളേജിൽ പോയാൽ വൈകുന്നേരം 6.30 ആയും മടങ്ങിയെത്താൻ. സംഗമത്തിന്റെ ബാക്കി എഴുതുന്നതേയുള്ളൂ.പ്രോജക്ട്—————————–ഞങ്ങളുടെ പ്രോജക്ട് ഒരു Desktop Phone ആണ്.1 .കമ്പ്യൂട്ടർ ഉപയോഗിച്ച് ഫോൺ വിളിക്കാം,2. വരുന്ന കോളുകൾ അറ്റൻഡ് ചെയ്യാം3. സംഭാഷണം റെക്കോർഡ് ചെയ്യാം4. അഡ്രസ്സ് […]

Author: അരുണ്‍ വിഷ്ണു
Feb 13
Digg
Stumbleupon
Technorati
Delicious

സംഗമം 2006

( സംഗമം എന്താണ് എന്നറിയാത്തവർക്കായി: ഞങ്ങൾ യൂത്ത് നമ്പൂതിരികൾക്ക് യാഹൂവിലുള്ള ഒരു ഗ്രൂപ്പ് ആണ് യൂത്ത് നമ്പൂതിരി.ഏകദേശം 600ൽ കൂടുതൽ അംഗങ്ങൾ ഉണ്ട്. നമ്പൂതിരികൾക്ക് മാത്രമേ അതിൽ അംഗത്വം അനുവദിക്കുകയുള്ളൂ. ഞങ്ങളുടെ ഒരു കൂടിച്ചേരൽ ഇന്നലെയുണ്ടാരുന്നു, ത്രിപ്പൂണിത്തുറയിൽ. അതാണ് സംഗമം 2006. ഇ-മെയിൽ വഴിയും ചാറ്റുചെയ്തും പരിചയപ്പെട്ട ഞങ്ങൾക്ക് നേരിട്ട് കണ്ട് സംസാരിക്കനുള്ള ഒരു അവസരം) ആദ്യം തന്നെ സംഗമം 2006 മുൻ‌കൈ എടുത്ത എല്ലാവരോടും വളരെയധികം നന്ദി അറിയിക്കുന്നു. അതിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ എനിക്ക് വളരെയധികം […]

Author: അരുണ്‍ വിഷ്ണു
Feb 09
Digg
Stumbleupon
Technorati
Delicious

ഒരു കമ്പി കിട്ടിയിരുന്നെങ്കിൽ………………………………………

ഒരു എഫ്16 ഉണ്ടാരുന്നെങ്കിൽ ചോരയിൽ മുക്കി എഴുത്തയക്കമാരുന്നു.കുറച്ച് ഇഡ്‌ലി കിട്ടിയിരുന്നെങ്കിൽ ഷർട്ടിന് ബട്ടൺസാക്കാമാരുന്നു.ഒരു ഇടിയപ്പം കിട്ടിയിരുന്നെങ്കിൽ കുരുക്കഴിച്ചു കളിക്കാമാരുന്നു.ഒരു ഇ-മെയിൽ ഐഡി കിട്ടിയിരുന്നെങ്കിൽ ഒരു ഫീമെയിലിനെ വളക്കാമാരുന്നു.ഒരു കൊടുങ്കാറ്റ് അടിച്ചിരുന്നെങ്കിൽ കുറച്ചു കാറ്റുകൊള്ളാമാരുന്നു.ഒരു അഗ്നിപർവ്വതം പൊട്ടിയിരുന്നെങ്കിൽ കുറച്ച് ചൂടുകൊള്ളാമാരുന്നു.ജയഭാരതിയെ കണ്ടിരുന്നെങ്കിൽ പഞ്ജാരയടിക്കാമാരുന്നു.ഒരു ജെ.സി.ബി കിട്ടിയിരുന്നെങ്കിൽ പുറം ചൊറിയാമാരുന്നു.ഒരു സുനാമി വന്നിരിന്നെങ്കിൽ ഒന്ന് മേലുകഴുകാമാരുന്നു.

Author: അരുണ്‍ വിഷ്ണു
Feb 03
Digg
Stumbleupon
Technorati
Delicious

100 വർഷങ്ങൾക്ക് ശേഷം

അപേക്ഷ ക്ഷണിച്ചു.ടെക്നോ പാർക്കിലെ പ്രമുഖ ഐ.ടി കമ്പനികളിലേക്ക് എഞ്ജിനീയറിങ്ങ് ബിരുദധാരികളെ ആവിശ്യമുണ്ട്. ഭക്ഷണം കഴിക്കാൻ നാല് നേരവും മലമൂത്ര വിസർജനത്തിനായി മൂന്ന് നേരവും മാത്രമേ കമ്പ്യൂട്ടറിന് മുന്നിൽ നിന്ന് എഴുനേൽക്കാൻ സമ്മതിക്കൂ. സഹപ്രവർത്തകരുമായി സംസാരിക്കനോ കൂട്ടുകൂടാനോ സമ്മതിക്കുകയില്ല. യന്ത്രത്തകരാറോ മറ്റ് തടസങ്ങളോ കാരണം കമ്പനി പ്രവർത്തിക്കാത്ത ദിവസങ്ങളിൽ മാത്രമേ അവധി ലഭിക്കുകയുള്ളൂ. കുടുംബജീവിതം അനുവദിക്കുന്നതല്ല. ജീവിതാനന്ദനത്തിന് കമ്പനി മേൽനോട്ടത്തിൽ കാൾ(ഗേൾ/ബോയ്) സെന്റ്ററുകളിൽ നിന്ന് ഇണകളുടെ സേവനം ലഭ്യമാകും. ഇംഗ്ലീഷ് ആശയവിനിമയത്തിൽ നല്ല സാമർഥ്യമുണ്ടാരിക്കണം. മലയാളം ഒഴിച്ച് മറ്റുഭാഷകൾ […]

Author: അരുണ്‍ വിഷ്ണു