Oct 23
Digg
Stumbleupon
Technorati
Delicious

യാത്രാ വിവരണം-1

ഞങ്ങളുടെ ടൂറിനെക്കുറിച്ച് എഴുതും എന്നു പറഞ്ഞിരുന്നല്ലോ..ഇപ്പോഴാണ് സമയം ലഭിച്ചത്. കുറച്ചു കുറച്ചായി എഴുതാം.

ഞങ്ങള്‍ 37 കുട്ടികളും 3സ്റ്റാഫും ഉണ്ടായിരുന്നു. 26 മുതല്‍ 3ആം തീയതി വരെയായിരുന്നു ഞങ്ങളുടെ കറക്കം.

ദിവസം -1, 26-9-06


26 വൈകുന്നേരം കോളേജില്‍ നിന്നും യാത്ര തിരിച്ചു. ഞങ്ങള്‍ കുറച്ചുപേര്‍ തിരുവല്ലയില്‍ നിന്നുമാണ് കയറിയത്. 5 മണി ആയപ്പോഴേക്കും ബസ് തിരുവല്ലയില്‍ എത്തി. എല്ലാവരും കാത്തുനില്പുണ്ടായിരുന്നു. ലഗേജ് ഒക്കെ ഡിക്കിയിലാക്കി യാത്ര തുടങ്ങി. ചങ്ങനാശേരിയില്‍ നിന്നും ആലപ്പുഴയില്‍ നിന്നും 2പേര്‍ കയറാനുണ്ടായിരുന്നു. എല്ലാവരും നല്ല മൂഡിലാണ്. പാട്ടും ഡാന്‍സുമായി തകര്‍പ്പ് തുടങ്ങി. പൈസയുടെ കാര്യം ഞങ്ങള്‍ തന്നെ കൈകാര്യും ചെയ്യേണ്ടതിനാല്‍ കുറച്ചുനേരത്തേക്ക് ഒതുങ്ങി. എല്ലാരുടെ കൈയില്‍ നിന്നും കാശുവാങ്ങി. എണ്ണി നോക്കിയപ്പൊള്‍ കുറച്ചു രൂപേടെ കുറവുണ്ട്. എത്ര എണ്ണിയിട്ടും ശരിയാവുന്നില്ല. അവസാനം പ്രശ്നം കണ്ടുപിടിച്ചു. ഒരാള്‍ തന്നതിലെ പിശകായിരുന്നു. സമാധാനമായി.. ഇനി അടിച്ചുപൊളിക്കാമല്ലോ!!!!!!..
തകര്‍പ്പന്‍ ബസ്സ്. വങ്ങിയിട്ട് ഇത് രണ്ടാമത്തെ ഓട്ടമാണ്. ബസ്സ് A. Cആണ്…(A. C ഇടണം എന്നുണ്ടായിരുന്നു, പക്ഷേ കിലോമീറ്ററിന് 6രൂപാ കൂടുതല്‍ കൊടുക്കണം. A. Cയില്‍ ഇരുന്ന് മടുത്തു. ഇനി അല്പം നല്ല കാറ്റു കൊള്ളാം എന്ന് ഞങ്ങള്‍ തീരുമാനിച്ചു) , പിന്നെ DVD, ഉഗ്രന്‍ സൌണ്ട് സിസ്റ്റം, ഫുള്‍ ഐയര്‍ സസ്പെന്‍ഷന്‍……
ഗോവയിലേക്കായിരുന്നു ആദ്യ യാത്ര, മംഗലാപുരം വഴി. അപ്പോള്‍ Jog Fallsഉം കാണാം, ഗോവക്കു പോകുന്ന വഴിയാണത്.
9മണി ആയപ്പോഴേക്കും എറണാകുളം കഴിഞ്ഞു. വഴിയിലുള്ള ഒരു നല്ല ഹോട്ടലില്‍ കയറി അത്താഴം. വീണ്ടും ബസ്സില്‍. ഇന്ന് എങ്ങും താമസമില്ല, യാത്ര തന്നെ..


എഴുതിയത്: അരുണ്‍ വിഷ്ണു

3 പിന്മൊഴികള്‍

പുള്ളി
October 23, 2006

അരുണ്‍, വിശദമായി എഴുതൂ…കുറച്ചു പൊടിപ്പും തൊങ്ങലും ഒക്കെ ആയാലും വിരോധമില്ല 🙂

ചന്ദ്രു
October 25, 2006

നമസ്കാരം അരുണ്‍…ഞാന്‍ ചന്ദ്രു…ഈലോകത്ത് വന്നിട്ട് അധികകാലം ആയിട്ടില്ല…നിങള്‍ുറെട ഈ വലയില്‍ അറിയാ െത് വന്നുെപ്ട്ടത് ഗൂഗിളിെന്റ് കാണാ ൈക്വഴി കളിലൂെട്യുള്ള പതിവ് നീന്തലിനിട്ക്കായിരുന്നു….

നിങള്‍ എനിക്ക് ഒരു അറ്ിവുകൂടി തന്നിരിക്കുന്നു
നനദി..വീണ്‍ദും കാണാം…കാണണം….

വാവക്കാടന്‍
October 26, 2006

അരുണ്‍,
അഡിച്ച് പൊളിച്ച് ..
ശ്ശൊ കൊളേജില്‍ പഠിച്ച കാലം ഓര്‍മ്മ വരുന്നു..
നിങ്ങടെ പ്രൊഫഷണല്‍ കോളേജല്ല..
നല്ല ആഴ്സ് ആന്‍ഡ് സ്പോഴ്സ് കോളേജ്..
യാത്ര തുടരട്ടെ…തുടരട്ടങ്ങനെ തുടരട്ടെ..

സസ്നേഹം

പിന്മൊഴി RSS TrackBack Identifier URI

താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തൂ