Nov 10
Digg
Stumbleupon
Technorati
Delicious

എന്താ എഴുതുക? ആലോചിട്ട് ഒന്നും തോന്നുന്നില്ല. വിഷയ ദാരിദ്യം ആണോ? അല്ല, എന്തെല്ലാം വിഷയങ്ങൾ കിടക്കുന്നു എഴുതാൻ. പുതിയ പുതിയ സാങ്കേതിക വാർത്തകൾ മലയാളത്തിലാക്കാം, ഒരല്പം സാഹിത്യം ആവാം, ഒരല്പം റൊമാൻസ് എഴുതാം, വിമർശിക്കാം അങ്ങനെ എന്തെല്ലാം. പക്ഷേ
ഈ സാഹിത്യവും വിമർശനവും പോലുള്ള പരിപാടികൾ എനിക്ക് പറ്റിയതല്ല. പിന്നെ റൊമാൻസ്, പരീക്ഷ ആയതിനാൽ അതും ശരിയാവുന്നില്ല. എന്നാൽ വല്ലോം പ0ഇക്കുമോ? അതുമില്ല. പുതിയ സാങ്കേതിക വാർത്തകൾ മലയാളത്തിൽ എഴുതുക എന്നത് ഒരല്പം സമയം എടുക്കുന്ന പരുപാടിയാണ്. എങ്കിലും ഞാൻ ശ്രമിക്കാം. അതുവരെ എന്റെ ഇഗ്ലീഷ് ബ്ലോഗിൽനിന്നും അത്തരം വാർത്തകൾ വായിക്കൂ കേട്ടോ. ഒരു കവിത എഴുതിയാൽ കൊള്ളാം എന്നുണ്ട്.പിന്നെ അവാർഡ് വങ്ങാൻ പോകണം, സ്വീകരണങ്ങൾ എന്നുവേണ്ട ആകെ ബഹളമാരിക്കും, ഒന്നിനും പിന്നെ സമയം കിട്ടില്ല. അതുമല്ല വെറുതെ എന്തിനാ മറ്റു കവികളുടെ അന്നം മുട്ടിക്കുന്നെ.അതിനാൽ ആ പരുപാടി വേണ്ടാന്നുവച്ചു.
എന്റമ്മോ അമ്മ വടിയുമായി വരുന്നു. ഇതിന്റെ മുന്നിൽനിന്ന് മാറാൻ നിനക്ക് സമയമില്ലേ എന്നുചോദിച്ചോണ്ടാ വരുന്നത്. ഒറ്റ വഴിയ്യേ ഉള്ളൂ= സ്റ്റാർട്ട്–>ടേൺ ഓഫ്ഫ് അല്ലെങ്കിൽ ആൾട്ട്+എഫ്4 അതുമല്ലെങ്കിൽ കീബോർഡിലെ പവ്വർ കീ പ്രസ്സ് ചെയ്യുക. അപ്പോ ഞാൻ പോട്ടേ,വീണ്ടും സന്തിപ്പിൻവരെ വണക്കം!


എഴുതിയത്: അരുണ്‍ വിഷ്ണു

0 പിന്മൊഴികള്‍

പിന്മൊഴികള്‍ ഒന്നും തന്നെ ഇല്ല.

പിന്മൊഴി RSS TrackBack Identifier URI

താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തൂ